ആദ്യക്ഷരം കുറിച്ച സ്‌കൂളിന്റെ ഭൗതിക പശ്ചാത്തലങ്ങള്‍ മെച്ചപ്പെടുത്തുവാന്‍ പ്രവാസി മലയാളിയും കുടുംബവും. കുറുപ്പന്തറ സെന്റ് സേവിയേഴ്സ് എല്‍. പി സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായിരുന്ന അമേരിക്കന്‍ മലയാളി കുറുപ്പന്തറ കുടിലില്‍ ജോസ് എബ്രഹാമും കുടുംബവുമാണ്, സ്‌കൂളിന് സഹായവുമായെത്തിയത്. എല്‍പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കുവാന്‍ ആധുനിക നിലവാരത്തിലുള്ള ഡെസ്‌കും ബെഞ്ചും കസേരകളും ഇദ്ദേഹം കഴിഞ്ഞവര്‍ഷം സംഭാവന ചെയ്തിരുന്നു. ഇപ്പോള്‍ സെന്റ് സേവിയേഴ്‌സ് വെക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനായി മൂന്നര ലക്ഷം രൂപ ചെലവില്‍, സ്‌കൂള്‍ ഓഡിറ്റോറിയത്തോടനുബന്ധിച്ച് ആധുനിക നിലവാരത്തിലുള്ള സ്റ്റേജും നിര്‍മ്മിച്ചു നല്‍കി. സ്റ്റേജിന്റെ വെഞ്ചിരിപ്പ് കര്‍മ്മം സ്‌കൂള്‍ മാനേജര്‍ ഫാദര്‍ ജോസ് വള്ളോം പുരയിടം നിര്‍വഹിച്ചു. മോന്‍സ് ജോസഫ് എംഎല്‍എ സ്റ്റേജിന്റെ ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു. യോഗത്തില്‍ സ്‌കൂള്‍ മാനേജര്‍ അധ്യക്ഷനായിരുന്നു. ജോസ് കുടിലിലിന്റെ മകന്‍ സുനിലിന്റെ ഭാര്യ എമിലി ആന്‍ നാട മുറിച്ചു. ജോസ് കുടിലിലിനെ ചടങ്ങില്‍ മോന്‍സ് ജോസഫ് എംഎല്‍എ പൊന്നാട അണിയിച്ചും ഉപഹാരം നല്‍കിയും ആദരിച്ചു. പഞ്ചായത്തംഗം ആന്‍സി സിബി, ആസ്‌ക് എക്‌സിക്യൂട്ടീവ് അംഗം ജോസ് ജേക്കബ്, പിടിഎ പ്രസിഡണ്ട് ഷാജി സേവിയര്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അനൂപ് കെ സെബാസ്റ്റ്യന്‍, ഹെഡ്മാസ്റ്റര്‍ ജിജി ജേക്കബ് തുടങ്ങിയവര്‍ പ്രസംഗിച്ചു. സമ്മേളന അനന്തരം പുതിയ വേദിയില്‍ ഗാനമേളയും അരങ്ങേറി. ജോസ് എബ്രഹാം കുടിലിലിന്റെ മകനും ഭാര്യയും കൊച്ചുമക്കളും ചടങ്ങില്‍പങ്കുചേര്‍ന്നു.
0 Comments