Breaking...

9/recent/ticker-posts

Header Ads Widget

കുറവിലങ്ങാട് ഉപജില്ല സ്‌കൂള്‍ കലോല്‍സവത്തിന് തുടക്കമായി



62-മത് കുറവിലങ്ങാട് ഉപജില്ല സ്‌കൂള്‍ കലോത്സവം 'ഏകത്വ 2023' ന് കടുത്തുരുത്തി സെന്റ്. മൈക്കിള്‍സ് സ്‌കൂളില്‍ തിരി തെളിഞ്ഞു. കലോത്സവം  മോന്‍സ് ജോസഫ്എംഎല്‍എ  ഉദ്ഘാടനം ചെയ്തു.  കടുത്തുരുത്തി സെന്റ് മേരീസ് പാരിഷ് ഹാളില്‍ നടന്ന ചടങ്ങില്‍ സ്‌കൂള്‍ മാനേജര്‍ ഫാദര്‍ എബ്രഹാം പറമ്പേട്ട് അധ്യക്ഷത വഹിച്ചു. സിനിമാതാരം  സാജു നവോദയ കലാ മത്സരങ്ങളുടെ ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു.  കടുത്തുരുത്തി സെന്‍മേരിസ് താഴത്തു പള്ളി വികാരി ഫാദര്‍ മാത്യു ചന്ദ്രന്‍ കുന്നേല്‍ അനുഗ്രഹപ്രഭാഷണം നടത്തി.  കലോത്സവത്തിന്റെ ലോഗോ പ്രകാശനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ് പുത്തന്‍കാല നിര്‍വഹിച്ചു. കലോത്സവത്തോടനുബന്ധിച്ച് തയ്യാറാക്കിയ സുവനീറിന്റെ പ്രകാശനം പഞ്ചായത്ത് പ്രസിഡന്റ് സ്മിത എന്‍ ബി കടുത്തുരുത്തി ഡിഇഒ പ്രീത രാമചന്ദ്രന് കൈമാറി നിര്‍വഹിച്ചു. കലോത്സവത്തിന്റെ ലോഗോ തയാറാക്കിയ വിദ്യാര്‍ത്ഥി  അല്‍സഫര്‍ പി എസിനെ  ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നയനാ ബിജു അനുമോദിച്ചു.  കുറവിലങ്ങാട് എഇഒ ഡോക്ടര്‍ കെ.ആര്‍. ബിന്ദുജി ആമുഖ പ്രഭാഷണം നടത്തി. ഞീഴൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ശ്രീകല, കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി, കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിന്‍സി എലിസബത്ത്, ജനപ്രതിനിധികളായ എന്‍ വി ടോമി, അര്‍ച്ചന കപ്പില്‍, രശ്മി വിനോദ്, കടുത്തുരുത്തി ഗവണ്‍മെന്റ് വിഎച്ച്എസ്ഇ പ്രിന്‍സിപ്പാള്‍ ജോബി വര്‍ഗീസ്, കടുത്തുരുത്തി സെന്റ് ജോര്‍ജ് എല്‍ പി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സുമ മാത്യു, ഹെഡ്മാസ്റ്റര്‍ ഫോറം സെക്രട്ടറി ബിജോയ് മാത്യു, സ്വീകരണ കമ്മിറ്റി കണ്‍വീനര്‍ ജ്യോതി ബി നായര്‍,  കടുത്തുരുത്തി സെന്റ്. മൈക്കിള്‍സ് സ്‌കൂള്‍ പിടിഎ പ്രസിഡന്റ് ജിയോ കുന്നശ്ശേരില്‍, പ്രിന്‍സിപ്പാള്‍ സീമാ സൈമണ്‍, സ്‌കൂള്‍ പ്രധാന അധ്യാപിക സുജാ മേരി തോമസ് എന്നിവര്‍ പ്രസംഗിച്ചു.  കടുത്തുരുത്തി സെന്റ്.മൈക്കിള്‍സ് സ്‌കൂള്‍, കടുത്തുരുത്തി സെന്റ് ജോര്‍ജ് എല്‍ പി സ്‌കൂള്‍, കടുത്തുരുത്തി ഗവണ്‍മെന്റ് വിഎച്ച്എസ് സ്‌കൂള്‍ എന്നിവിടങ്ങളിലായി 11 സ്റ്റേജുകളിലാണ് പരിപാടികള്‍ നടത്തപ്പെടുന്നത്. 92 സ്‌കൂളുകളില്‍ നിന്നായി 4000 ത്തോളം കുട്ടികള്‍ പരിപാടികളില്‍ പങ്കെടുക്കും.




Post a Comment

0 Comments