Breaking...

9/recent/ticker-posts

Header Ads Widget

മഹാകവി കട്ടക്കയത്തിൽ ചെറിയാൻ മാപ്പിളയുടെ 87-ാ ചരമ വാർഷിക അനുസ്മരണം



മഹാകവി കട്ടക്കയത്തിൽ ചെറിയാൻ മാപ്പിളയുടെ 87-ാ  ചരമ വാർഷിക അനുസ്മരണം പാലായിൽ നടന്നു. പാലാ സഹൃദയ സമിതിയുടെ നേതൃത്വത്തിലാണ്  ശ്രീയേശുവിജയം മഹാകാവ്യത്തിലൂടെയും നിരവധി ബൈബിൾ അധിഷ്ഠിത രൂപകങ്ങളിലൂടെയും ശ്രദ്ധേയനായ മഹാകവി കട്ടക്കയത്തിൽ ചെറിയാൻ മാപ്പിളയെ അനുസ്മരിച്ചത് . പാലാ സഹൃദയസമിതി നടത്തിയ അനുസ്മരണ സമ്മേളനം ചാക്കോ സി പൊരിയത്ത് ഉദ്ഘാടനം ചെയ്തു. രവി പുലിയന്നൂര്‍ അദ്ധ്യക്ഷത വഹിച്ചു.  ജോര്‍ജ്ജ് ജോസഫ് വട്ടക്കുന്നേല്‍, ഡി. ശ്രീദേവി, ജോണി പ്‌ളാത്തോട്ടം, ജോസ് മംഗലശ്ശേരി, ശിവദാസ് പുലിയന്നൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് കവിയരങ്ങില്‍ കെ.ജി.രമണിക്കുട്ടി, വേണു കെഴുവങ്കുളം, ജിജോ തച്ചന്‍, ജോസാന്റണി, ജയനാരായണന്‍, രാജുഅരീക്കര തുടങ്ങിയവര്‍ സ്വന്തം കവിതകള്‍ അവതരിപ്പിച്ചു. 




Post a Comment

0 Comments