Breaking...

9/recent/ticker-posts

Header Ads Widget

മാഞ്ഞൂര്‍ പഞ്ചായത്ത് 3-ാം വാര്‍ഡില്‍ കണ്ടാറ്റുകാവ് ക്ഷേത്രത്തിനു മുന്നിലെ റോഡ് തകര്‍ന്നു



മാഞ്ഞൂര്‍ പഞ്ചായത്ത് 3-ാം വാര്‍ഡില്‍ കണ്ടാറ്റുകാവ് ക്ഷേത്രത്തിനു മുന്നിലെ റോഡ് തകര്‍ന്നു. ലിങ്ക് റോഡും, പാര്‍ക്കിംഗ് ഏരിയയും ടാറിംഗ്  ടാറിങ് ഇളകി പൊട്ടി പൊളിഞ്ഞു കിടക്കാന്‍ തുടങ്ങിയിട്ട് 9 വര്‍ഷത്തോളമായിട്ടും നടപടി ഉണ്ടാകുന്നില്ലെന്ന് ആക്ഷേപമുയര്‍ന്നു. ഗ്രാമപഞ്ചായത്ത് അധികൃതരോട് ഗ്രാമസഭയും ക്ഷേത്രം ഭാരവാഹികളും ഭക്തജനങ്ങളും ആവശ്യമുന്നയിച്ചിരുന്നു.  റോഡിലൂടെ വെള്ളം ഒഴുകി പോകുന്നതിനുള്ള ഡ്രെയിനേജ് സംവിധാനം ഇല്ലാതായതാണ് പ്രതിസന്ധിക്ക് കാരണമെന്നും നാട്ടുകാര്‍ പറയുന്നു.  പ്രതിസന്ധിക്ക് പരിഹാരമായി  റോഡില്‍ ടൈലുകള്‍ പാകി വൃത്തിയാക്കണമെന്നാണ് ആവശ്യം. ഇതുവഴിയുള്ള ഇരുചക്ര  വാഹന യാത്രികരും, കാല്‍നടയാത്രികരും അപകടത്തില്‍പെടുന്നതും പതിവാണെന്നും നാട്ടുകാര്‍ പറയുന്നു. ക്ഷേത്ര ഉത്സവത്തിനു മുന്‍പ്  റോഡിന്റെ അറ്റകുറ്റപ്പണികള്‍ നടത്താത്തതില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്. എന്നാല്‍ റോഡ് നിര്‍മ്മാണത്തിനു ആവശ്യമായ നടപടിക്രമങ്ങള്‍ സ്വീകരിച്ചതായി വാര്‍ഡ് മെമ്പര്‍ ആന്‍സി സിബി പറഞ്ഞു. റോഡ് നന്നാക്കുന്നതുമായി ബന്ധപ്പെട്ട്  പഞ്ചായത്ത് അധികൃതര്‍ക്ക് നിവേദനം നല്‍കിയതായി ക്ഷേത്രം ഭാരവാഹി രാജീവ് മറ്റപ്പള്ളി പറഞ്ഞു.




Post a Comment

0 Comments