Breaking...

9/recent/ticker-posts

Header Ads Widget

ബോധവത്കരണ സെമിനാര്‍ നടത്തി.



ലോക പ്രമേഹ ദിനാചരണത്തിന്റെ ഭാഗമായി മാര്‍ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തില്‍ പാലാ രൂപത കോര്‍പറേറ്റ് എജ്യൂക്കേഷണല്‍ ഏജന്‍സിയുടെ കീഴിലെ  അധ്യാപകര്‍ക്കായി ബോധവത്കരണ സെമിനാര്‍ നടത്തി. കുട്ടികളില്‍ വര്‍ധിച്ചു വരുന്ന പ്രമേഹം - കാരണങ്ങളും പ്രതിരോധവും  എന്ന വിഷയത്തെ ആധാരമാക്കി നടത്തിയ ബോധവല്‍ക്കരണ സെമിനാര്‍ ചാണ്ടി ഉമ്മന്‍ MLA ഉദ്ഘാടനം ചെയ്തു. ആതുര സേവനത്തിനൊപ്പം വിദ്യാര്‍ത്ഥികള്‍ക്കും സമൂഹത്തിനും പ്രയോജന പ്പെടുന്ന പദ്ധതികള്‍ നടപ്പാക്കുന്ന മാര്‍സ്ലീവാ മെഡിസിറ്റിയുടെ പ്രവര്‍ത്തനം മാതൃകാപരമാണെന്ന് ചാണ്ടി ഉമ്മന്‍ MLA പറഞ്ഞു. ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് യോഗത്തില്‍ അധ്യക്ഷനായിരുന്നു. ജീവിത ശൈലിയിലെ വ്യത്യാസങ്ങള്‍ കൊണ്ട് കുട്ടികളിലും പ്രമേഹ രോഗം വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് മാര്‍ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തില്‍ അധ്യാപകര്‍ക്കായി ബോധവല്‍കരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. ആധുനിക കാലഘട്ടത്തില്‍ കുട്ടികളിലെ ജീവിത ശൈലി രോഗ നിയന്ത്രണത്തിനായി വലിയ പങ്ക് വഹിക്കുന്നവരാണ് അധ്യാപക സമൂഹ മെന്നും ബോധവല്‍ക്കരണത്തിനായി അവര്‍ മുന്നിട്ട് ഇറങ്ങണമെന്നും ബിഷപ് പറഞ്ഞു.   കോര്‍പറേറ്റ് എജ്യൂക്കേഷണല്‍ ഏജന്‍സി മാനേജര്‍ റവ.ഫാ.ബെര്‍ക്കുമാന്‍സ് കുന്നുംപുറം മുഖ്യ പ്രഭാഷണം നടത്തി. ആശുപത്രി മാനേജിങ് ഡയറക്ടര്‍ മോണ്‍.ഡോ.ജോസഫ് കണിയോടിക്കല്‍, എന്‍ഡോക്രൈനോളജി വിഭാഗം കണ്‍സല്‍ട്ടന്റ് ഡോ.ഗീതു ആന്റണി എന്നിവര്‍ പ്രസംഗിച്ചു.ആശുപത്രി ഓപ്പറേഷന്‍സ് ആന്‍ഡ് പ്രോജക്ടസ് ഡയറക്ടര്‍ റവ.ഫാ.ജോസ് കീരഞ്ചിറ,റവ.ഫാ. തോമസ് മണ്ണൂര്‍ എന്നിവര്‍ പങ്കെടുത്തു. സെമിനാറില്‍ കുട്ടികളിലെ ജീവിത ശൈലി രോഗങ്ങള്‍ എന്ന വിഷയത്തില്‍ പീഡിയാട്രിക്  അസോ.കണ്‍സല്‍ട്ടന്റ് ഡോ.അനിത ആന്‍ സൈമണ്‍, കുട്ടികളിലെ പ്രമേഹം എന്ന വിഷയത്തില്‍ എന്‍ഡോക്രൈനോളജി വിഭാഗം കണ്‍സല്‍ട്ടന്റ് ഡോ.ഗീതു ആന്റണി, ടൈപ്പ് വണ്‍ പ്രമേഹം എന്ന വിഷയത്തില്‍ കണ്‍സല്‍ട്ടന്റ് ഡോ.അജീഷ് .ടി, ആരോഗ്യകരമായ ബാല്യകാലത്തിനു പോഷകാഹാരവും ഡയറ്റും എന്ന വിഷയത്തില്‍ ചീഫ് ക്ലിനിക്കല്‍ ഡയറ്റീഷന്‍ ജിജിനു .ജെ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.




Post a Comment

0 Comments