കൊലപാതകശ്രമ കേസില്‍ മധ്യവയസ്‌കനെ പോലീസ് അറസ്റ്റ് ചെയ്തു. പൂഞ്ഞാര്‍ അടിവാരം ഭാഗത്ത് പള്ളിക്കുന്നേല്‍ വീട്ടില്‍ സണ്ണി തോമസ് (53) എന്നയാളെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കഴിഞ്ഞ ദിവസം രാത്രിയോടുകൂടി അടിവാരം ഭാഗത്തുള്ള ഷാപ്പിന് സമീപം വച്ച് പൂഞ്ഞാര്‍ പെരിങ്ങുളം സ്വദേശിയായ 49 കാരനെ വാക്കത്തി കൊണ്ട് വെട്ടി കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.സണ്ണി തോമസും പെരിങ്ങുളം സ്വദേശിയുമായി ആ ദിവസം വൈകിട്ട് വാക്ക് തര്‍ക്കം ഉണ്ടായിരുന്നു. ഇതിലുള്ള വിരോധം മൂലമാണ് സണ്ണി തോമസ് പെരിങ്ങുളം സ്വദേശിയെ രാത്രിയില്‍ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. പരാതിയെ തുടര്‍ന്ന് ഈരാറ്റുപേട്ട പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. ഈരാറ്റുപേട്ട സ്റ്റേഷന്‍ എസ്.ഐ വിഷ്ണു വി.വി, ഷാബുമോന്‍ ജോസഫ്, അനില്‍വര്‍ഗീസ്, അംസു, സി.പി.ഓ മാരായ ജിനു, സന്ദീപ് രവീന്ദ്രന്‍, മനോജ് എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില്‍ഹാജരാക്കി


.webp)


0 Comments