Breaking...

9/recent/ticker-posts

Header Ads Widget

വണ്‍ തൗസന്റ്റ് ട്രിങ്കറ്റ്‌സ് എക്‌സിബിഷന്‍ ശനിയാഴ്ച പാലായില്‍ നടക്കും



വണ്‍ തൗസന്റ്റ് ട്രിങ്കറ്റ്‌സ് എക്‌സിബിഷന്‍ ശനിയാഴ്ച പാലായില്‍ നടക്കും. പാലാ നഗരസഭ ടൗണ്‍ ഹാളില്‍ നടക്കുന്ന എക്‌സിബിഷന്റെ ഉദ്ഘാടനം സിനിമ സംവിധായകന്‍ ഭദ്രന്‍ മാട്ടേല്‍ നിര്‍വഹിക്കും. ശനിയാഴ്ച രാവിലെ 10 മണി മുതല്‍ വൈകിട്ട് 9 മണി വരെയാണ് എക്‌സിബിഷന്‍.   വണ്‍ തൗസന്റ്റ് ട്രിങ്ക്റ്റ്‌സ് എക്‌സിബിഷന്‍ കഴിഞ്ഞ 8  വര്‍ഷമായി ചെന്നൈയിലും കേരളത്തിലും ഇന്ത്യയുടെ നാനാ വിഭാഗങ്ങളില്‍ നടന്ന് വരുന്നതായും ചെന്നൈ  ബാംഗ്ലൂര്‍ നിന്നുമുള്ള പ്രമുഖ ഡിസൈനേഴ്‌സിന്റെ  ഹോം മെയ്ഡ് സാരീസ്, കുര്‍ത്തി സാരീസ്, കിഡ്‌സ് വെയര്‍, സെല്‍വാര്‍ മെറ്റേരിയല്‍സ് പുതുമയാര്‍ന്ന ഡിസൈനുകളില്‍ എക്‌സിബിഷനില്‍ ഉണ്ട്. 850 രൂപ മുതല്‍ 6500 രൂപ വരെയുള്ള തുണിത്തരങ്ങള്‍ ആണ് ഒരുക്കിയിരിയ്ക്കുന്നതെന്ന് സംഘാടകയായ ധന്യ സുജിത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എക്‌സിബിഷനില്‍ നിന്നു കിട്ടുന്ന ലാഭം തൊടുപുഴയില്‍ ഉള്ള നാല് ധര്‍മ്മസ്ഥാപനങ്ങളിലെ അഗതികളുടെ ക്ഷേമത്തിനു വേണ്ടി വിനിയോഗിയ്ക്കുമെന്നും ധന്യ സുജിത്പറഞ്ഞു.




Post a Comment

0 Comments