ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഗുണനിലവാരം ഉറപ്പാക്കുക എന്നതാണ് ഈ കാലഘട്ടത്തിലെ വലിയ വെല്ലുവിളിയെന്ന് കേരളസംസ്ഥാന ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു. സെന്റ്ഗിറ്റ്‌സ് കോളജില്‍ ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. പരസ്പര സഹകരണത്തിലൂടെയും നിരന്തര നവീകരണത്തിലൂടെയും ഈ വെല്ലുവിളിയെ നമുക്ക് നേരിടാന്‍ സാധിക്കും. വിജ്ഞാന വിസ്‌ഫോടനത്തിന്റെയും നാലാം വ്യാവസായിക വിപ്ലവത്തിന്റെയും കാലഘട്ടത്തില്‍ നിര്‍മ്മിതബുദ്ധി ഉയര്‍ത്തുന്ന സാധ്യതകളെയും വെല്ലുവിളികളെയും അവഗണിക്കാവില്ല. സാങ്കേതികവിദ്യയിലെ ഏറ്റവും നൂതന ചുവടുവെപ്പുകള്‍ പങ്കിടാനും, അക്കാദമിക- വ്യാവസായിക ലോകങ്ങള്‍ക്കിടയ്ക്കുള്ള വിടവ് നികത്താനും ഇത്തരം കോണ്‍ഫറന്‍സുകള്‍ക്ക് സാധിക്കട്ടെയെന്ന് മന്ത്രി പ്രത്യാശിച്ചു. സെന്റ്ഗിറ്റ്‌സ് ഡയറക്ടര്‍ തോമസ്.ടി.ജോണ്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കോണ്‍ഫറന്‍സ് ജനറല്‍ കോ-ചെയറും ഐ.ഇ.ഇ.ഇ ഇന്റര്‍നാഷണല്‍ സിസ്റ്റംസ് കൗണ്‍സില്‍ വൈസ് പ്രസിഡണ്ടുമായ ഡോ. ആന്‍ഡി ചെന്‍ സ്വാഗതം ആശംസിച്ചു. തായ്വാന്‍ ആസ്ഥാനമായ 'തായ്‌പേയ് എക്കണോമിക് ആന്‍ഡ് കള്‍ച്ചറല്‍ സെന്റര്‍, ഇന്ത്യ 'യും സെന്റ്ഗിറ്റ്‌സ് കലാലയങ്ങളും തമ്മിലുള്ള ധാരണപത്രം, സെന്ററിന്റെ ന്യൂഡല്‍ഹി ഡയറക്ടര്‍ പീറ്റേഴ്‌സ് ചെന്നും സെന്റ്ഗിറ്റ്‌സ് എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ പുന്നൂസ് ജോര്‍ജും കൈമാറി. തായ്‌പേയ് എക്കണോമിക് ആന്‍ഡ് കള്‍ച്ചറല്‍ സെന്റര്‍ ചെന്നൈ സെന്റര്‍ ഡയറക്ടര്‍ ജനറല്‍ റിച്ചാര്‍ഡ് ചെന്‍, ഐ.ഇ.ഇ.ഇ. കേരള സെഷന്‍ ചെയര്‍പേഴ്‌സണ്‍ പ്രൊഫ. എസ് മുഹമ്മദ് കാസിം, സെന്റ്ഗിറ്റ്‌സ് എന്‍ജിനീയറിങ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സുധ ടി, കോണ്‍ഫറന്‍സ് ജനറല്‍ കോ-ചെയര്‍ ഡോ. എം.ഡി മാത്യു തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.പ്രൊഫഷനല്‍ സാങ്കേതിക വിദഗ്ധരുടെ അന്താരാഷ്ട സംഘടനയായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ടികല്‍ ആന്റ് ഇലക്ട്രോണിക്‌സ് എഞ്ചിനിയെഴ് സ് IEEE യുടെ സിസ്റ്റം കൗണ്‍സില്‍ സിസ്റ്റം സയന്‍സിലെ ആധുനികമുന്നേറ്റങ്ങളെ അധികരിച്ചാണ് ഇന്റര്‍നാഷനല്‍ കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നത്. IEEE RASSE കോണ്‍ഫറന്‍സിന്റെ മൂന്നാം പതിപ്പാണ് ഇതാദ്യമായി ഇന്ത്യയില്‍ നടക്കുന്നത്. ഐ.ഇ.ഇ.ഇ. സിസ്റ്റംസ് കൗണ്‍സിലിനൊപ്പം ഐ.ഇ.ഇ.ഇ. കേരള വിഭാഗം കോളേജുമായി കോണ്‍ഫറന്‍സിനുവേണ്ടി സഹകരിക്കുന്നു. മൂന്നു ദിവസങ്ങളിലായി നടക്കുന്ന ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സില്‍ ഓസ്‌ട്രേലിയ, കാനഡ, ചൈന, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, യു.എസ്.എ മുതലായ രാജ്യങ്ങളിലെ പ്രതിനിധികളടക്കം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഗവേഷക-അധ്യാപക, വിദ്യാര്‍ത്ഥി പ്രതിനിധികള്‍ പങ്കെടുക്കുന്നു.





0 Comments