Breaking...

9/recent/ticker-posts

Header Ads Widget

സമസ്തമേഖലകളും സ്തംഭനാവസ്ഥയിലാണെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ P J ജോസഫ്.



സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി  സമസ്തമേഖലകളും സ്തംഭനാവസ്ഥയിലാണെന്ന്  കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ P J ജോസഫ്.  പ്രതിസന്ധികള്‍ക്കിടയിലും കേരളീയം പോലുള്ള പരിപാടികളാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും കാര്‍ഷികമേഖലയെ തകര്‍ക്കുകയാണെന്നും PJ ജോസഫ് പറഞ്ഞു. കേരള കോണ്‍ഗ്രസ്  കോട്ടയം ജില്ലാ ക്യാമ്പ് പാലായില്‍ ഉദഘാടനം ചെയ്യുകയായിരുന്നു പി.ജെ ജോസഫ് . നെല്ലിയാനി ലയണ്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പില്‍ അധ്യക്ഷനായിരുന്നു. വര്‍ക്കിംഗ് ചെയര്‍മാന്‍ PC തോമസ് . എക്‌സിക്യൂട്ടിവ് ചെയര്‍മാന്‍ മോന്‍സ് ജോസഫ് , ജോയി എബ്രഹാം,  ഫ്രാന്‍സിസ് ജോര്‍ജ് , വക്കച്ചന്‍ മറ്റത്തില്‍ , തോമസ് കണ്ണന്തറ ,  അപു ജോണ്‍ ജോസഫ് , അജിത് മുതിരമല തുടങ്ങിയവര്‍ പ്രസംഗിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്വീകരിക്കുന്ന നിലപാടുകളെ ക്കുറിച്ചു ചര്‍ച്ച ചെയ്തു. പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ ഓരോ മേഖലകളും കേന്ദ്രീകരിച്ച്  നടത്താനും യോഗം തീരുമാനിച്ചു.




Post a Comment

0 Comments