Breaking...

9/recent/ticker-posts

Header Ads Widget

പ്രതീക്ഷ പ്രീമിയം ഔട്ട്‌ലെറ്റ് പ്രവർത്തനം ആരംഭിച്ചു



കാർഷിക വിപണികൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കോട്ടയം ജില്ലയിൽ അനുവദിക്കപ്പെട്ട മൂന്ന് പ്രീമിയം ഔട്ട്ലെറ്റിൽ ഒന്നായ പ്രതീക്ഷ പ്രീമിയം ഔട്ട്‌ലെറ്റ് പ്രവർത്തനം  ആരംഭിച്ചു. മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് കൃഷി ഭവൻ പ്രതീക്ഷ വെജിറ്റബിൾ സംഘം എന്നിവയുടെ ആഭിമുഖ്യത്തിൽ  കുര്യനാട് ആനിക്കോട് ജംഗ്ഷനിൽ പ്രതീക്ഷ പ്രീമിയം ഔട്ട്ലെറ്റ് പ്രവർത്തനോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ .ബൽജി ഇമ്മാനുവൽൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കടുത്തുരുത്തി എംഎൽഎ ബഹുമാനപ്പെട്ട അഡ്വ. മോൻസ് ജോസഫ് നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ 

പദ്ധതിയിലെ - അടുക്കള മുറ്റത്തെ പച്ചക്കറി കൃഷി - ചട്ടി വിതരണ  ഉദ്ഘാടനവും എംഎൽഎ നിർവഹിച്ചു.

ഉഴവൂർ ബ്ലോക്ക് ആക്ടിംഗ് പ്രസിഡന്റ് ഡോ.സിന്ധുമോൾ ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. കോട്ടയം പ്രിൻസിപ്പൽകൃഷി ഓഫീസർ ശ്രീമതി പ്രീത പോൾ പദ്ധതി വിശദീകരണം നിർവഹിച്ചു.

ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ ശ്രീ. പി എം മാത്യു ആദ്യ വിൽപ്പന നിർവഹിച്ചു. മരങ്ങാട്ടുപിള്ളി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ശ്രീ. എം എം തോമസ് മൂല്യ വർദ്ധിത ഉൽപന്ന വിപണന ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ബസ് ആരോഗ്യസ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ ശ്രീ പി. എൻ. രാമചന്ദ്രൻ ജൈവജീവാണു വളങ്ങളുടെ വിപണനം ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ഉഴവൂർ കൃഷി അസിസ്റ്റൻറ് ഡയറക്ടർ ശ്രീമതി. സിന്ധു കെ മാത്യു സ്വാഗതം ആശംസിച്ചു. നോഡൽ കൃഷി ഡെപ്യൂട്ടി ഡയറക്ടർ ശ്രീ സിബി തോമസ് ആശംസകൾ നേർന്നു സംസാരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ഉഷാ രാജു. ഗ്രാമപഞ്ചായത്ത്  സ്ഥിരം സമിതി അധ്യക്ഷരായ ശ്രീമതി ജാൻസി റ്റോജോ, ശ്രീ .തുളസീദാസ്, ശ്രീ സിറിയക്ക് മാത്യു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ  ശ്രീമതി.നിർമല ദിവാകരൻ,   ശ്രീ ജോസഫ് ജോസഫ്,  ശ്രീ. സന്തോഷ് കുമാർ, ശ്രീമതി ലിസി ജോർജ്, ശ്രീമതി ലിസി ജോയി, ശ്രീ സാബു അഗസ്റ്റിൻ, ശ്രീമതി സാലിമോൾ ബെന്നി , ശ്രീമതി.  പ്രസീദ സജീവ്, ശ്രീ. ബെനറ്റ് പി മാത്യു ,  പാടശേഖര പ്രസിഡന്റ് ശ്രീ.ജോയി സിറിയക്, കാർഷിക വികസന സമിതി അംഗങ്ങൾ, കൃഷിക്കൂട്ടം പ്രതിനിധികൾ,  രാഷ്ട്രീയപാർട്ടി പ്രതിനിധികൾ എന്നിവർ ആശംസകൾ അർപ്പിച്ചു. കൃഷി ഓഫീസർ ശ്രീ. ഡെന്നിസ് ജോർജ് യോഗത്തിന് നന്ദി പറഞ്ഞു, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, വിവിധ കർഷക പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. പച്ചക്കറി തൈകളുടെ സൗജന്യ വിതരണവും പച്ചക്കറി കൃഷി പരിശീലന പരിപാടിയും തുടർന്ന് നടന്നു.



Post a Comment

0 Comments