കോട്ടയ്ക്കപ്പുറം അനുഗ്രഹ സ്‌പെഷ്യല്‍ സ്‌കൂളില്‍ അനുഗ്രഹ ട്രെയിനിംഗ് സെന്ററിന്റെ വെഞ്ചരിപ്പ് കര്‍മ്മവും ഉദ്ഘാടനവും നടന്നു. വെഞ്ചരിപ്പ് കര്‍മ്മം കോട്ടയ്ക്കുപുറം സെന്റ് മാത്യൂസ് അസിസ്റ്റന്റ് വികാരി റവ. ഫാ.ജോജോ പള്ളിച്ചിറ നിര്‍വഹിച്ചു. സ്‌പോണ്‍സര്‍ അന്നമ്മ തോമസ് മാടപ്പള്ളില്‍ അനുഗ്രഹ ടെയിനിംഗ് സെന്റര്‍ ഉദ്ഘാടനം ചെയ്തു. സുപ്പീരിയര്‍ ഡോ.സി.പ്രസന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ചു. അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തില്‍, ഗ്രാമ പഞ്ചായത്ത് അംഗം സിനി ജോര്‍ജ് , സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സി. ജൂലിയറ്റ്, സ്‌കൂള്‍ മാനേജര്‍ സി. അഞ്ജലി തുടങ്ങിയവര്‍ പ്രസംഗിച്ചു.





0 Comments