Breaking...

9/recent/ticker-posts

Header Ads Widget

ജില്ല തായ്‌കോണ്‍ഡോ മത്സരങ്ങള്‍ക്ക് തുടക്കമായി.



കോട്ടയം റവന്യൂ ജില്ല തായ്‌കോണ്‍ഡോ മത്സരങ്ങള്‍ക്ക് കിടങ്ങൂര്‍ സെന്റ് മേരിസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തുടക്കമായി. സമ്മേളന ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  തോമസ് മാളിയേക്കല്‍ നിര്‍വഹിച്ചു.   കിടങ്ങൂര്‍ സെന്റ് മേരിസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഷെല്ലി ജോസഫ് മത്സരങ്ങളുടെ ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു. കോട്ടയം ജില്ലയിലെ 13 സബ് ജില്ലകളില്‍ നിന്നായി  500 ഓളം മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു. സോജന്‍ കെ സി, സെന്‍ എബ്രഹാം, പ്രദീപ്, ഷാരൂ സോജന്‍, അയ്യപ്പദാസ് എം എം, ടിനോ കുര്യന്‍, ഷിന്‍സി ജോസ് തുടങ്ങിയവര്‍  പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. കഴിഞ്ഞ ദിവസം കിടങ്ങൂര്‍ സെന്റ് മേരീസ് സ്‌കൂളില്‍ നടന്ന ഏറ്റുമാനൂര്‍ ഉപജില്ല തായ കോണ്ടോ മത്സരങ്ങളില്‍ ചേര്‍പ്പുങ്കല്‍ ഹോളിക്രോസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഒന്നാം സ്ഥാനവും കിടങ്ങൂര്‍ സെന്റ് മേരീസ് HSS രണ്ടാം സ്ഥാനവും നേടിയിരുന്നു.






Post a Comment

0 Comments