Breaking...

9/recent/ticker-posts

Header Ads Widget

റോഡുകള്‍ തോടായി മാറി



ഏറ്റുമാനൂരിലെ പ്രധാന റോഡുകള്‍ തോടായി മാറി. ഡ്രൈനേജ് സംവിധാനം പാടെ തകര്‍ന്നതിനെ തുടര്‍ന്ന് പാലാ റോഡിലൂടെ ഓടുകള്‍ കവിഞ്ഞും ഓടകള്‍ തടസ്സപ്പെട്ടും പ്രധാന റോഡുകളിലേക്ക് വെള്ളം ഒഴുകിയെത്തി. റോഡുകള്‍ നിറഞ്ഞ്  മണിക്കൂറുകളാണ് വെള്ളം ഒഴുകിയത്. ഏറ്റുമാനൂര്‍ ടൗണ്‍ മുതല്‍ പാറകണ്ടം വരെയുള്ള ഭാഗവും പേരൂര്‍ റോഡില്‍ പച്ചക്കറി മാര്‍ക്കറ്റ് ഭാഗം വരെയും വെള്ളക്കെട്ട് അനുഭവപ്പെട്ടത് കാല്‍നട യാത്രക്കാരെയും വാഹന യാത്രക്കാരെയും ദുരിതത്തില്‍ ആക്കി. വെള്ളം ഒഴുകി പാറകണ്ടം ഭാഗത്ത് എത്തിയതോടെ   പ്രദേശവും വെള്ളത്തിനടിയിലായി.




Post a Comment

0 Comments