Breaking...

9/recent/ticker-posts

Header Ads Widget

പത്ത് പെണ്‍കുട്ടികള്‍ക്ക് മംഗല്യഭാഗ്യമൊരുക്കി അച്ചായന്‍സ് ഗോള്‍ഡ്



വിവിധ ജില്ലകളിലുള്ള പത്ത് പെണ്‍കുട്ടികള്‍ക്ക് മംഗല്യഭാഗ്യമൊരുക്കി അച്ചായന്‍സ് ഗോള്‍ഡ്. കോട്ടയം തിരുനക്കര ഗ്രൗണ്ടില്‍ നടന്ന  ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക മേഖലയിലെ പ്രമുഖരെത്തി. താലിമാലയും സ്വര്‍ണ്ണാഭരണങ്ങളും വരനും വധുവിനുമുള്ള വിവാഹ വസ്ത്രങ്ങളും, വിവാഹചിലവും ഉള്‍പ്പെടെയെല്ലാം അച്ചായന്‍സ് ഗോള്‍ഡിന്റെ സ്‌നേഹസ്പര്‍ശം പദ്ധതിയിലൂടെ സൗജന്യമായാണ് നല്‍കിയത്. സ്ത്രീധന വിപത്തിനെതിരായ ശബ്ദം ഉയര്‍ത്തിക്കൊണ്ടു വരിക എന്ന സന്ദേശം കൂടിയാണ് ഈ സമൂഹ വിവാഹം കൊണ്ട് ടോണി വര്‍ക്കിച്ചന്‍ ലക്ഷ്യമിട്ടത്. തോമസ് ചാഴിക്കാടന്‍ എംപി, അഡ്വ.മോന്‍സ് ജോസഫ് എംഎല്‍എ, നഗരസഭാ ചെയര്‍പേഴസ്ണ്‍ ബിന്‍സി സെബാസ്റ്റിയന്‍, അഡ്വ.കെ സുരേഷ് കുറുപ്പ്, അഡ്വ.കെ അനില്‍കുമാര്‍, നാട്ടകം സുരേഷ്, കൗണ്‍സിലര്‍ ജയ്മോള്‍ ജോസഫ്, ബിന്ദു മോഹന്‍, ടി എന്‍ ഹരികുമാര്‍, അച്ചായന്‍സ് ഗോള്‍ എംഡി ടോണി വര്‍ക്കിച്ചന്‍, ജനറല്‍ മാനേജര്‍ ഷിനില്‍ കുര്യന്‍, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ എ.കെ ശ്രീകുമാര്‍, സീരിയല്‍ താരങ്ങളായ ലക്ഷ്മി സുരേന്ദ്രന്‍ , നീനാ കുറുപ്പ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ചടങ്ങുകള്‍ക്ക് ശേഷം വൈകിട്ട് ഏഴ് മുതല്‍ കൊച്ചിന്‍ കലാഭവന്റെ ഗാനമേളയും, മിമിക്‌സ് പരേഡും, ഫ്യൂഷന്‍ ചെണ്ട എന്നിവയും നടന്നു.




Post a Comment

0 Comments