ക്രിസ്മസ് ആഘോഷത്തിരക്കില്‍ മദ്യവില്പനയും പൊടി പൊടിച്ചു. സംസ്ഥാനത്ത് മൂന്ന് ദിവസം കൊണ്ട് വെയര്‍ ഹൗസ് വില്‍പ്പന ഉള്‍പ്പെടെ മൊത്തം 230.47 കോടി രൂപയുടെ മദ്യമാണ് സംസ്ഥാനത്ത് വിറ്റത്. കഴിഞ്ഞ വര്‍ഷം 210.35 കോടി രൂപയുടെ മദ്യമാണ് ഈ ദിവങ്ങളില്‍ വിറ്റത്. ബെവ്കോ ഔട്ട്ലെറ്റ് വഴി മൂന്നു ദിനങ്ങളില്‍ മാത്രം 154.77 കോടിയുടെ മദ്യമാണ് വിറ്റത്. ക്രിസ്മസ് തലേന്നായ ഞായറാഴ്ച ബെസ്‌കോ ഔട്ട്ലെറ്റ് വഴി മാത്രം 70.73 കോടി രൂപയുടെ മദ്യവില്‍പ്പന നടന്നു. കഴിഞ്ഞ വര്‍ഷം ക്രിസ്മസ് തലേന്ന് 69.55 കോടിയുടെ മദ്യമാണ് വിറ്റിരുന്നത്. ഡിസംബര്‍ 22 ന് 75.70 കോടി രൂപയുടെ മദ്യവില്‍പ്പനയാണ് ഈ വര്‍ഷം നടന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 22 ന് 65.39 കോടി രൂപയുടെ മദ്യമാണ് വിറ്റിരുന്നത്. ഡിസംബര്‍ 23 ന് ഈ വര്‍ഷം 84.04 കോടി രൂപ മദ്യവില്‍പ്പന നടന്നു. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം 75.41 കോടി രൂപ മദ്യവില്‍പ്പനയാണ് നടന്നത്. ക്രിസ്മസ് തലേന്ന് റെക്കോര്‍ഡ് വില്‍പ്പന ചാലക്കുടിയിലാണ്. 63.85 ലക്ഷം രൂപയുടെ മദ്യമാണ് ചാലക്കുടിയില്‍ വിറ്റത്. ചങ്ങനാശ്ശേരി ബെവ്കോ ഔട്ട്ലെറ്റാണ് മദ്യവില്‍പ്പനയില്‍ രണ്ടാം സ്ഥാനത്തെത്തിയത്. 62.87 ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെ വിറ്റത്. മൂന്നാം സ്ഥാനം ഇരിങ്ങാലക്കുട ഔട്ട്ലെറ്റിനാണ്. 62.31 കോടി രൂപയുടെ മദ്യമാണ് ഇരിങ്ങാലക്കുടയില്‍ വിറ്റത്. സാമ്പത്തിക പ്രതിസന്ധിയില്‍ പെട്ടുഴലുന്ന സര്‍ക്കാരിന് മദ്യവില്പന ഉയരുമ്പോള്‍ കൂടുതല്‍ വരുമാനവും ലഭിക്കും.





0 Comments