പാലായില്‍ നവകേരള സദസ് ബഹിഷ്‌കരിച്ച മാണി സി കാപ്പന്‍ എം.എല്‍.എ.യേയും യു.ഡി.എഫ്. നേതാക്കളെയും വിമര്‍ശിച്ച് മന്ത്രി ആന്റണി രാജു. പാലാ നിയോജകമണ്ഡലത്തിലെ വികസന പ്രശ്നങ്ങള്‍ സര്‍ക്കാരിന്റെ മുന്നില്‍ കൊണ്ടുവരാനും നേടിയെടുക്കാനുമുള്ള വേദിയായ നവകേരള സദസ്സ് ബഹിഷ്‌കരിച്ചതിന് എം.എല്‍.എ. ജനങ്ങളോട് മറുപടി പറയേണ്ടിവരും. മന്ത്രിസഭയുടെ മുന്നില്‍ വികസന കാര്യങ്ങള്‍ ഉന്നയിച്ച് അത് നേടിയെടുക്കാനുള്ള അവസരമാണ് എം.എല്‍.എ. നഷ്ടമാക്കിയത്. ജനങ്ങളെ ഭിന്നിപ്പിക്കുന്ന ബോധപൂര്‍വ്വമായ ശ്രമമാണ് യു.ഡി.എഫിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും ഇതിന്റെ ഭാഗമാണ് പാലായിലും സംഭവിച്ചതെന്നും വികസന കാര്യങ്ങള്‍ രാഷ്ട്രീയമായി എടുക്കരുതെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു.





0 Comments