Breaking...

9/recent/ticker-posts

Header Ads Widget

ടേക്ക് എ ബ്രേക്ക് പദ്ധതിയുടെ ശിലാസ്ഥാപനം നടത്തി



അതിരമ്പുഴ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ടേക്ക് എ ബ്രേക്ക് പദ്ധതിയുടെ ശിലാസ്ഥാപനം നടത്തി. 2021-24 പദ്ധതിയില്‍ ഉള്‍പ്പെടുത്തി പച്ചക്കറി മാര്‍ക്കറ്റില്‍ നിര്‍മ്മിക്കുന്ന ടേക്ക് ബ്രേക്ക് വിശ്രമ കേന്ദ്രത്തിന്റെ  ശിലാസ്ഥാപനം  തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ നിര്‍വഹിച്ചു. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തില്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് ആലീസ് ജോസഫ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ ഹരിപ്രകാശ്, ഫസീന സുധീര്‍, ജെയിംസ് തോമസ്, വാര്‍ഡ് മെമ്പര്‍  ജോസ് തോമസ്, അഞ്ജലി, വിവിധ ജനപ്രതിനിധികള്‍, പൊതുപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കുചേര്‍ന്നു.




Post a Comment

0 Comments