നാല് പതിറ്റാണ്ടുകള്‍ പിന്നിട്ട വാസുദേവ സംഗീതം ആയിരത്തിലധികം വേദികള്‍ പിന്നിടുന്നു. സംഗീത അധ്യാപകന്‍, സാമൂഹിക പ്രവര്‍ത്തകന്‍ എന്നീ നിലകളിലെല്ലാം കടുത്തുരുത്തിയുടെ സജീവ സാന്നിധ്യമായ ആയാംകുടി വാസുദേവന്‍ നമ്പൂതിരി ഇതുവരെ പാടിയത് 1000 ത്തിലധികം വേദികളിലാണ്. കടുത്തുരുത്തി തളിയില്‍ മഹാദേവ ക്ഷേത്രത്തില്‍ ഞായറാഴ്ച 42-ാമത് തവണയാണ് അയാംകുടി വാസുദേവന്‍ നമ്പൂതിരി സംഗീത സദസ് അവതരിപ്പിച്ചത്. കര്‍ണ്ണാടക സംഗീതത്തില്‍ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭ കൂടിയാണ് വാസുദേവന്‍ നമ്പൂതിരി. 61 കാരനായ ആയാംകുടി വാസുദേവന്‍ ഇപ്പോഴും ചെങ്കോട്ട ഹരിഹരസുബ്രമണ്യ അയ്യരുടെ കീഴില്‍ സംഗീതം അഭ്യസിച്ചു വരികയുമാണ്. കടുത്തുരുത്തി രാജഗോപാല ഭാഗവതര്‍, ത്യപ്പൂണിത്തുറ ആര്‍ എല്‍ വി കോളേജ് എന്നീവടങ്ങളില്‍ സംഗീതം അഭ്യസിച്ചു. 1983 ല്‍ കടുത്തുരുത്തി തളിയില്‍ മഹാദേവ ക്ഷേത്രത്തില്‍ ആണ് ആദ്യമായി കച്ചേരി അവതരിപ്പിച്ചത്. 1984 ല്‍ ഇടുക്കി കഞ്ഞിക്കുഴി എസ് എന്‍ ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍ സംഗീത അദ്ധ്വാപകനായി . തളിയില്‍ ക്ഷേത്രം കൂടാതെ ഗുരുവായൂര്‍ ചെമ്പെ സംഗീത ഉത്സവത്തിലും തുടര്‍ച്ചയായി സംഗീത സദസ് അവതരിപ്പിച്ച് വരുന്നു. കാഞ്ചി കാമകോടി പീഠം ആസ്ഥാന വിദ്വാന്‍ പുരസ്‌ക്കാരം, തുളിവനം അവാര്‍ഡ്. നവരാത്രി രത്‌ന പുരസ്‌ക്കാരം. സംഗീതതിലകം എന്നീ പുരസ്‌ക്കാരങ്ങളും ആയാംകുടി വാസുദേവനെതെ തേടി എത്തിയിട്ടുണ്ട്. നൂറുകണക്കിന് ശിഷ്യസമ്പത്തുള്ള ഇദേഹത്തെ കടുത്തുരുത്തിയുടെ ആസ്ഥാന ഗായക പട്ടം നല്‍കിയും ആദരിച്ചിട്ടുണ്ട്.


.webp)


0 Comments