ശബരിമലയില്‍ വന്‍ ഭക്തജന തിരക്ക്. ഒരു ലക്ഷത്തി 969 പേരാണ് ഞായറാഴ്ച ദര്‍ശനം നടത്തിയത്. ഭക്തജനങ്ങളുടെ തിരക്ക് കണക്കിലെടുത്ത് പലയിടത്തും തീര്‍ത്ഥാടകവാഹനങ്ങള്‍ തടഞ്ഞു. പൊന്‍കുന്നം പാലാ റോഡില്‍ അയ്യപ്പഭക്തരുടെ വാഹനങ്ങള്‍ പോലീസ് തടഞ്ഞു. ഇത് തീര്‍ത്ഥാടകരുടെ പ്രതിഷേധത്തിനു കാരണമായി . നൂറുകണക്കിന് വാഹനങ്ങള്‍ വഴിയില്‍ തടഞ്ഞതോടെ വലിയ ഗതാഗത കുരുക്കാണ് ഉണ്ടായത്. ഇടത്താവളങ്ങള്‍ അല്ലാത്ത പ്രദേശങ്ങളില്‍ വാഹനങ്ങള്‍ തടഞ്ഞതോടെ പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ പോലും കഴിയാതെ തീര്‍ത്ഥാടകര്‍ ബുദ്ധിമുട്ടി. പാലാ പൊന്‍കുന്നം റോഡില്‍ പൂവരണി അമ്പലത്തിന് സമീപമാണ് വാഹനങ്ങള്‍ തടഞ്ഞത്. തുടര്‍ന്ന് വാഹനങ്ങളുടെ നീണ്ട നിര പാലാ വരെ എത്തി. ഇടത്താവളമായ കൂരാലി അമ്പലത്തിന് സമയവും വാഹനങ്ങളെ നിയന്ത്രിച്ചതോടെ അയ്യപ്പഭക്തര്‍ പ്രതിഷേധിച്ചു. ഇടയ്ക്ക് കെഎസ്ആര്‍ടിസി ബസ് കയറി വന്നതും തീര്‍ത്ഥാടകര്‍ തടഞ്ഞു. റോഡില്‍ ശരണം വിളിച്ച് പ്രതിഷേധവും ഉണ്ടായി.





0 Comments