Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂര്‍ ഭാരതീയ വിദ്യാമന്ദിരം സ്‌കൂളില്‍ ഹാപ്പി പേരന്റിംഗ് അവയര്‍നസ് ക്ലാസ് നടന്നു.



കിടങ്ങൂര്‍ ഭാരതീയ വിദ്യാമന്ദിരം സ്‌കൂളില്‍ ഹാപ്പി പേരന്റിംഗ് അവയര്‍നസ് ക്ലാസ് നടന്നു. പി.ടി.എ, മാതൃസംഗമം കമ്മിറ്റികളുടെ നേതൃത്വത്തില്‍  മുഴുവന്‍ രക്ഷകര്‍ത്താക്കള്‍ക്കുമായാണ് ഹാപ്പി പേരന്റിംഗ് എന്ന വിഷയത്തെ അധികരിച്ച്  ക്ലാസ് നടന്നത്. മോട്ടിവേറ്റര്‍, പ്രഭാഷകന്‍ എന്നീ നിലകളില്‍ പ്രശസ്തനായ  ഡോക്ടര്‍ നിജോയ് ജോസ്,  കൗണ്‍സിലര്‍ നിഷ എന്നിവരുടെ നേതൃത്വത്തിലാണ് ക്ലാസ് നടന്നത്. നൂറില്‍പരം രക്ഷകര്‍ത്താക്കള്‍ പങ്കെടുത്ത ഈ ക്ലാസ് ഒരു നവ്യാനുഭവമായി മാറി. ഗ്രാമപഞ്ചായത്ത് മെമ്പര്‍  സനില്‍കുമാര്‍, കരയോഗം വൈസ് പ്രസിഡണ്ട്  സി.എന്‍ സുധാകരന്‍ നായര്‍, പിടിഎ പ്രസിഡണ്ട് മനോജ് കെ.പി, മാതൃ സംഗമം ചെയര്‍പേഴ്‌സണ്‍ ശശികല, ഹെഡ്മിസ്ട്രസ് മായ എസ്  തെക്കേടം എന്നിവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments