ഭിന്നശേഷിക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുവാനും അവര്‍ക്കുള്ള നിയമ പരിരക്ഷ അടക്കമുള്ള സാമൂഹ്യ സുരക്ഷകള്‍ ഉറപ്പുവരുത്തുവാനും നിയമസഭയില്‍ ശക്തമായ ഇടപെടലുകള്‍ നടത്തുമെന്ന് മോന്‍സ് ജോസഫ് എം.എല്‍.എ പറഞ്ഞു. ഭിന്ന ശേഷിക്കാരുടെ ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കുവാന്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിവിധങ്ങളായ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ഏതുതരത്തിലാണ് സര്‍ക്കാര്‍ വകുപ്പുകള്‍ ഉപയോഗപ്പെടുത്തി വരുന്നതെന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കാരിത്താസ് ഇന്ത്യ, കേരള കോണ്‍ഫെഡറേഷന്‍ ഓഫ് ദി ഡിഫറെന്റ്‌ലി ഏബിള്‍ഡ്, വിവിധ സ്‌പെഷ്യല്‍ സ്‌കൂളുകള്‍, സമ്മാന സ്വഭാവം ഉള്ള ഇതര സംഘടനകള്‍ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സംസ്ഥാന തല ഭിന്നശേഷി ദിനാചരണവും കലാപരിപാടികളും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മോന്‍സ് ജോസഫ് എം.എല്‍.എ., അതിരമ്പുഴ സെന്റലോഷ്യസ് ഹൈസ്‌കൂള്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച ദിനാചരണ ചടങ്ങിന്റെ ഉദ്ഘാടന യോഗത്തില്‍ മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് ബിഹേവിയര്‍ സയന്‍സ് അസിസ്റ്റന്റ് പ്രൊഫസര്‍ നന്ദകുമാര്‍ പി.എസ് അധ്യക്ഷനായിരുന്നു. അതിരമ്പുഴ സെന്റ് സെബാസ്റ്റ്യന്‍സ് ഫൊറോന പള്ളി വികാരി റവറന്റ് ഡോക്ടര്‍ ജോസഫ് മുണ്ടകത്തില്‍ അനുഗ്രഹ പ്രഭാഷണം നടത്തി c.i.c.b.r, പ്രോഗ്രാം അസോസിയേറ്റ് ഡി.പി.ഒ, എ.എന്‍ സുധീന്ദ്രകുമാര്‍, SIPWA സംസ്ഥാന സെക്രട്ടറി ബോബി ജെയിംസ്, DAWF അഡ്വക്കേറ്റ് ജിതിന്‍ ജോസ്, കെ.സി.ഡി.എ പ്രസിഡണ്ട് പി.പി തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. കെ രാജു കോട്ടയം, സൂസന്‍ ജോണ്‍ പത്തനംതിട്ട എന്നിവര്‍ അനുഭവങ്ങള്‍ പങ്കുവെച്ചു. KCDA സെക്രട്ടറി ജോളി ഡൊമിനിക്ക്, c.i.c.b.r കേരള പ്രതിനിധി ചാക്കോച്ചന്‍ അമ്പാട്ട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സംഗമത്തില്‍ പങ്കെടുത്ത കുട്ടികള്‍ അടക്കമുള്ളവര്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. സംസ്ഥാനത്തെ മികച്ച സ്‌പെഷ്യല്‍ സ്‌കൂള്‍ അധ്യാപികയായി തിരഞ്ഞെടുക്കപ്പെട്ട ഷാനിബ ജെ.റ്റി അടക്കമുള്ളവരെ ചടങ്ങില്‍ ആദരിച്ചു.





0 Comments