Breaking...

9/recent/ticker-posts

Header Ads Widget

ഉണ്ണിമിശിഹായുടെ തിരുസ്വ രൂപ പ്രതിഷ്ഠ നടന്നു.



ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ ഫൊറോനാ പള്ളിയില്‍ ഉണ്ണിമിശിഹായുടെ ദര്‍ശനത്തിരുനാളാഘോഷത്തോടനുബന്ധിച്ച് പ്രധാന പന്തലില്‍ ഉണ്ണിമിശിഹായുടെ തിരുസ്വരൂപ പ്രതിഷ്ഠ നടന്നു. വര്‍ഷത്തിലൊരിക്കല്‍ മാത്രമാണ് വിശ്വാസികള്‍ക്ക് ഉണ്ണിമിശിഹായുടെ തിരുസ്വരൂപം വണങ്ങി നേര്‍ച്ചയര്‍പ്പിക്കാന്‍ അവസരം ലഭിക്കുന്നത്. വൈകിട്ട് മോണ്‍. ജോസഫ് തടത്തിലിന്റെ മുഖ്യ കാര്‍മ്മിക ത്വത്തില്‍ പരിശുദ്ധ കുര്‍ബ്ബാന നടന്നു. ടൗണ്‍ കപ്പേളയിലേക്ക് നടന്ന പ്രദക്ഷിണം ഭക്തിനിര്‍ഭരമായി  വാദ്യമേളങ്ങളുടെ അകമ്പടിയോടെ നടന്ന പ്രദക്ഷിണത്തില്‍ നിരവധിയാളുകള്‍ പങ്കുചേര്‍ന്നു. സെന്റ് തോമസ് സ്മാരകത്തിലും  ഷോപ്പിംഗ് കോംപ്ലക്‌സിലും സെന്റ് ആന്റണീസ് കപ്പേളയിലും ലദീഞ്ഞ് നടന്നു. പ്രധാന തിരുനാള്‍ ദിനമായ ജനുവരി 1 ന് രാവിലെ 10 ന് ആഘോഷമായ തിരുനാള്‍ റാസയ്ക് ഫാദര്‍ തോമസ് തയ്യില്‍ മുഖ്യ കാര്‍മികത്വം വഹിക്കും. ആഘോഷമായ തിരുനാള്‍ പ്രദക്ഷിണവും നടക്കും.




Post a Comment

0 Comments