ചെമ്പിളാവ് വട്ടംപറമ്പ് ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെ തിരുവുത്സവാഘോഷങ്ങള്‍ ആറാട്ടോടെ സമാപിച്ചു. എട്ടാം ഉത്സവദിവസമായ ഞായറാഴ്ച രാവിലെ അന്നപൂര്‍ണേശ്വരി, സര്‍പ്പം, രക്ഷസ്, ഗുളികന്‍ എന്നീ ദേവതകള്‍ക്ക കലശാഭിഷേകം നടന്നു. ഉച്ചയ്ക്ക് ആറാട്ടു സദ്യക്കുശേഷം മൂന്നുമണിയോടെ ആറാട്ട് പുറപ്പാട് നടന്നു. പൊന്‍കുന്നത്ത് ശിവക്ഷേത്ര ആറാട്ടുകടവില്‍ തിരുവാറാട്ട് നടന്നു. 7 മണിയോടെ തിരിച്ചെഴുന്നള്ളിപ്പ് ആരംഭിച്ചു ക്ഷേത്രത്തില്‍ ആറാട്ടെതിരേല്‍പ് തുടര്‍ന്ന് തിരുനടയില്‍ പറവയ്പ്, വലിയ കാണിക്ക, നവക കലശാഭിഷേകം എന്നിവയും നടന്നു. ആറാട്ട് ചടങ്ങുകളിലും ആറാട്ടെതിരേല്‍പിലും പങ്കെടുക്കാന്‍ നിരവധി ഭക്തരെത്തി.





0 Comments