Breaking...

9/recent/ticker-posts

Header Ads Widget

ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ ഫൊറോനാ പള്ളിയില്‍ ഉണ്ണിമിശിഹായുടെ ദര്‍ശന തിരുനാളിന് കൊടിയേറി.



ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ ഫൊറോനാ പള്ളിയില്‍ ഉണ്ണിമിശിഹായുടെ ദര്‍ശന തിരുനാളിന് കൊടിയേറി.    തിരുപിറവിയുടെ തിരുക്കര്‍മ്മങ്ങള്‍ക്ക് ശേഷം പ്രദക്ഷിണം നടന്നു. ഫൊറോനാ വികാരി ഫാ. ജോസഫ് പാനാമ്പുഴ തിരുനാളിന് കൊടി ഉയര്‍ത്തി സന്ദേശം നല്‍കി. ഡിസംബര്‍ 25മുതല്‍ ജനുവരി 2വരെ ആണ് തിരുനാളാഘോഷം നടക്കുന്നത്. ഡിസംബര്‍ 26, 27, 28 തീയതികളില്‍ രാവിലെ 5:30, 6:30, 7:30, വൈകിട്ട് 5:00മണി എന്നീ സമയങ്ങളില്‍ വിശുദ്ധ കുര്‍ബാന, ലദീഞ്ഞ് എന്നിവ ഉണ്ടായിരിക്കും. ഡിസംബര്‍ 28ന് ശിശുക്കള്‍ക്കായി പ്രത്യേക പ്രാര്‍ഥന, ഡിസംബര്‍ 29ന് അഖണ്ഡജപമാലയും, ദിവ്യകാരുണ്യആരാധനയും ഉണ്ടായിരിക്കും. ഡിസംബര്‍ 30ന് ചെമ്പിളാവ്, 31ന് ചേര്‍പ്പുങ്കല്‍, ജനുവരി 1ന് കെഴുവംകുളം ഭാഗങ്ങളില്‍ നിന്നും ആഘോഷമായ പ്രദക്ഷിണം നടക്കും. തിരുനാള്‍ കുര്‍ബാനകള്‍ക്ക്  മാര്‍ ജോസഫ് കൊല്ലംപറമ്പില്‍, മാര്‍ ജേക്കബ് അങ്ങാടിയത്, പ്രോട്ടോസിഞ്ജുലൂസ് ഡോ. ജോസഫ്, വികാരി ജനറല്‍മാരായ മോണ്‍. ജോസഫ് കണിയോടിക്കല്‍, മോണ്‍ സെബാസ്റ്റ്യന്‍ വേത്താനത് തുടങ്ങിയവര്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും.    തിരുനാളിന് വികാരി ഫാ. ജോസഫ് പാനാമ്പുഴ, സഹവികാരിമാരായ ഫാ. ചാള്‍സ് പേണ്ടാനത്, ഫാ. കുര്യാക്കോസ് വടക്കേതകിടിയേല്‍, ഡോ. സെബാസ്റ്റ്യന്‍ തോണിക്കുഴി, ഫാ. മാത്യു കുറ്റിയാനിക്കല്‍, കൈക്കാരന്മാരായ ജോര്‍ജ് നെച്ചിക്കാട്ടില്‍, സിജി അറക്കക്കുന്നേല്‍, അലക്‌സ് മുരിങ്ങയില്‍, സജു കൂടത്തിനാല്‍ എന്നിവരുടെ നേതൃത്വത്തില്‍ ഉള്ള കമ്മിറ്റികളാണ് നേതൃത്വം നല്‍കുന്നത്.




Post a Comment

0 Comments