പാലായില്‍ വിമര്‍ശനം ഉന്നയിച്ച സംഭവത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി. മന്ത്രിമാര്‍ വരുമ്പോള്‍ നിവേദനങ്ങളുമായി ആളുകള്‍ എത്തുന്നത് സ്വാഭാവികമാണ്. എല്ലാ മന്ത്രിമാരും എത്തുമ്പോള്‍ കൂടുല്‍ നിവേദനങ്ങള്‍ എത്തും. വേദിയില്‍ എത്തിയാല്‍ തിരക്കുണ്ടാകുന്നത് കൊണ്ടാണ് കൗണ്ടറുകള്‍ ഒരുക്കിയത്. എന്നാല്‍ നിവേദനങ്ങള്‍ സ്വീകരിക്കാന്‍ മന്ത്രിമാരെത്തുന്നു എന്ന് അവതാരകന്‍ പറഞ്ഞതിനെയാണ് തിരുത്തിയത്. കേന്ദ്രം കേരളത്തോട് സ്വീകരിക്കുന്ന നിലപാടുകളെ കുറിച്ച് വ്യക്തമാക്കുകയാണ് യാത്രയുടെ പ്രധാന ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.


.webp)


0 Comments