Breaking...

9/recent/ticker-posts

Header Ads Widget

ഇടപ്പാടി ലക്ഷംവീട് കുടിവെള്ള പദ്ധതി സമര്‍പ്പണം ചൊവ്വാഴ്ച നടക്കും



രണ്ടാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച ഇടപ്പാടി ലക്ഷംവീട് കുടിവെള്ള പദ്ധതി സമര്‍പ്പണം ചൊവ്വാഴ്ച നടക്കും.തോമസ് ചാഴികാടന്‍ എം.പി അനുവദിച്ച 10 ലക്ഷവും ജില്ലാ പഞ്ചായത്ത് മെമ്പര്‍ രാജേഷ് വാളിപ്ലാക്കല്‍ അനുവദിച്ച 11 ലക്ഷവും ഉപയോഗിച്ച് 21 ലക്ഷം രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആണ് നടത്തിയിരിക്കുന്നത്. അരീപ്പാറ വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന ലക്ഷംവീട് കുടിവെള്ള പദ്ധതി  പുനര്‍ നിര്‍മ്മിച്ചതോടു കൂടി 230 ല്‍ അധികം വീടുകളില്‍ ശുദ്ധജലം ലഭ്യമാകം. മുപ്പതിനായിരം ലിറ്റര്‍ സംഭരണശേഷിയുള്ള ഓവര്‍ ഹെഡ് ടാങ്ക്, മൂന്ന് കിലോമീറ്റര്‍ വിതരണ ലൈനുകളും ആണ് പുതുതായി നിര്‍മ്മിച്ചിരിക്കുന്നത്. കുന്നേമുറി പാലത്തിനുസമീപമുള്ള കിണറ്റില്‍ നിന്നും വെള്ളം പമ്പ് ചെയ്ത് രണ്ടര കിലോമീറ്റര്‍ അകലെ മുരിങ്ങ ലക്ഷംവീടിന് സമീപമുള്ള ടാങ്കില്‍ വെള്ളം എത്തിച്ചാണ് വിതരണം നടത്തുന്നത്. ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ലക്ഷംവീട് ടാങ്കിന് സമീപം സൊസൈറ്റി പ്രസിഡന്റ് സാബു വടക്കേമുറിയുടെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം തോമസ് ചാഴികാടന്‍ എം.പി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് മെമ്പര്‍ രാജേഷ് വാളിപ്ലാക്കല്‍ മുഖ്യപ്രഭാഷണം നടത്തും.  പഞ്ചായത്ത് പ്രസിഡന്റ് ലിസി സണ്ണി, ആനന്ദ് ചെറുവള്ളി ,രാഹുല്‍ ജി കൃഷ്ണന്‍ സൊസൈറ്റി സെക്രട്ടറി ത്രേസ്യാമ്മ താഴത്തു വരക്കയില്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.




Post a Comment

0 Comments