ശക്തമായ മഴയിലും വീശി അടിച്ച കാറ്റിലും മരങ്ങള്‍ കടപുഴകി വീണു വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നു. കാണക്കാരി പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡില്‍ പെടുന്ന ചെത്തിതോട് ഭാഗത്ത് ആണ് മരങ്ങള്‍ കടപുഴകി വീണതിനെ തുടര്‍ന്ന് വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നത്. ഇതേ തുടര്‍ന്ന് പ്രദേശത്ത് വൈദ്യുതി ബന്ധം തകരാറിലായി. ശനിയാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ ആയിരുന്നു സംഭവം. സഞ്ചാരയോഗ്യമായ വഴികളില്ലാത്ത പ്രദേശമായതിനാല്‍ പഞ്ചായത്ത് മെമ്പര്‍ വി.ജി. അനില്‍കുമാറിന്റെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ വൈദ്യുതി ജീവനക്കാരുടെ സഹായത്തോടെ കോണ്‍ക്രീറ്റ് തൂണുകള്‍ പ്രദേശത്തേക്ക് ചുമന്ന് എത്തിക്കുകയായിരുന്നു. മരക്കൊമ്പുകളും ശിഖരങ്ങളും അറുത്തു നീക്കിയാണ് വൈദ്യുതി ബന്ധം പുനസ്ഥാപിച്ചത്. വൈദ്യുതി ഓഫീസില്‍ നിന്നും അസിസ്റ്റന്റ് എന്‍ജിനീയറും ഓവര്‍സിയറും അടക്കമുള്ളവര്‍ സ്ഥലത്തെത്തിയിരുന്നു.





0 Comments