Breaking...

9/recent/ticker-posts

Header Ads Widget

ക്രിസ്തുമസ് പുതുവത്സര ആഘോഷം സംഘടിപ്പിച്ചു.



ഏറ്റുമാനൂര്‍ വടക്കേനട റസിഡന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ക്രിസ്തുമസ് പുതുവത്സര ആഘോഷം സംഘടിപ്പിച്ചു. വടക്കേനട ശര്‍മ്മ കോളജില്‍ ആഘോഷ പരിപാടികള്‍ നഗരസഭാ അധ്യക്ഷ ലൗലി ജോര്‍ജ് ഉദ്ഘാടനം ചെയ്തു. റസിഡന്‍സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് വി. കെ. ജിനചന്ദ്ര ബാബു അധ്യക്ഷന്‍ ആയിരുന്നു. ഏറ്റുമാനൂര്‍ സെന്റ് ജോസഫ് ക്‌നാനായ പള്ളി വികാരി  ഫാദര്‍ ജോസ് കടവിച്ചിറയില്‍ ക്രിസ്മസ് നവവത്സര സന്ദേശം നല്‍കി. നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബീന ഷാജി, കൗണ്‍സിലര്‍ സുരേഷ് വടക്കേടം, റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികളായ രഞ്ജിത്ത്.ഡി, കെ എന്‍ സോമദാസ്  തുടങ്ങിയവര്‍ പ്രസംഗിച്ചു. കലാപ്രതിഭകളെ ചടങ്ങില്‍ ആദരിച്ചു. വിവിധ കലാ മത്സരങ്ങളും സ്‌നേഹവിരുന്നും ഉണ്ടായിരുന്നു




Post a Comment

0 Comments