ശബരിമല തീര്‍ത്ഥാടകരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി, ഏറ്റുമാനൂര്‍ മഹാദേവക്ഷേത്ര സന്നിധിയില്‍ അയ്യപ്പഭക്തരുടെ വാഹനങ്ങള്‍ പോലീസ് തടഞ്ഞു. ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങാന്‍ തയ്യാറായ അയ്യപ്പഭക്തരുടെ വാഹനമാണ് സന്നിധാനത്തെ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പോലീസ് സംഘം തടഞ്ഞത്. പമ്പയിലെയും സന്നിധാനത്തെയും തിരക്ക് കുറിക്കാന്‍ വിവിധ സ്ഥലങ്ങളില്‍ വാഹനങ്ങള്‍ പോലീസ് തടഞ്ഞിടുകയും നിയന്ത്രിക്കുകയും ചെയ്തതിന്റെ ഭാഗമായാണ് ഏറ്റുമാനൂരിലും പോലീസ് നടപടി ഉണ്ടായത്. എന്നാല്‍ ഭക്തര്‍ സംഘടിച്ചതോടെ എണ്ണത്തില്‍ കുറവായിരുന്ന പോലീസ് സംഘം ഒടുവില്‍ വാഹനങ്ങള്‍ കടത്തിവിടുവാന്‍ തയ്യാറായത് മൂലം സംഘര്‍ഷം ഒഴിവായി. കഴിഞ്ഞ ദിവസം പ്ലാപ്പള്ളി മുതല്‍ നിലയ്ക്കല്‍ വരെ 13 കിലോമീറ്ററോളം വാഹനനിര നീണ്ടിരുന്നു.





0 Comments