പ്രസിദ്ധ ചിത്രകാരനും മാവേലിക്കര രാജാ രവിവര്‍മ്മ കോളേജ് ഓഫ് ഫൈന്‍ ആര്‍ട്സ് ചിത്രകലാവിഭാഗം മേധാവിയുമായിരുന്ന അന്തരിച്ച ജി.ഉണ്ണികൃഷ്ണന്റ ചിത്രങ്ങളുടെ പ്രദര്‍ശനവും അനുസ്മരണവും ഏറ്റുമാനൂര്‍ ഇടം ആര്‍ട്ട്ഗാലറിയില്‍ ആരംഭിച്ചു. ഇതോടൊപ്പം ചിത്രശില്‍പ്പകലാ കേന്ദ്രത്തിന്റ ഉദ്ഘാടനവും നടന്നു. രാജാ രവിവര്‍മ്മ കോളേജ് ഓഫ് ഫൈന്‍ ആര്‍ട്സ് പ്രിന്‍സിപ്പാള്‍ മനോജ് വയലൂര്‍ കാഴ്ചയുടെ രസവിദ്യ ചിത്രപ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. ആര്‍. പാര്‍ഥസാരഥി വര്‍മ്മ അധ്യക്ഷത വഹിച്ചു. ചിത്ര ശില്‍പ്പകലാ കേന്ദ്രത്തിന്റ ഉദ്ഘാടനം ആര്‍ട്ടിസ്റ്റ് സി.സി.അശോകന്‍ നിര്‍വഹിച്ചു ജി.ഉണ്ണികൃഷ്ണന്റ നിരവധി ചിത്രങ്ങള്‍ പ്രദര്‍ശനത്തിലുള്‍പ്പെടുത്തിയിട്ടുണ്ട്. ഇ.ജെ.റോയിച്ചന്‍, ബൈജു നീണ്ടൂര്‍, ടി.എസ്. പ്രസാദ്, ഷാജി പല്ലാട്ട്, മനോജ് അയ്മനം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.





0 Comments