Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ ഐ.ടി.ഐ നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ നേതൃത്വത്തില്‍ സപ്തദിന സഹവാസ ക്യാമ്പ്



ഏറ്റുമാനൂര്‍ ഐ.ടി.ഐ നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ  നേതൃത്വത്തില്‍ സപ്തദിന സഹവാസ ക്യാമ്പ് മാനവീയം 23-24 , കാട്ടാത്തി RSW ഗവണ്‍മെന്റ് എല്‍.പി സ്‌കൂളില്‍ ആരംഭിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സജി തടത്തില്‍ നിര്‍വ്വഹിച്ചു. ക്യാമ്പിന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി  സ്‌കൂള്‍ പരിസരങ്ങളും, കുട്ടികളുടെ പാര്‍ക്കും വൃത്തിയാക്കുകയും വര്‍ണ്ണാഭമായ ചിത്രങ്ങള്‍ ചുറ്റുമതിലില്‍ വരച്ച് കുട്ടികള്‍ക്ക് മാനസിക ഉല്ലാസം നേടുന്നതിന് അവസരം സൃഷ്ടിക്കുകയും ചെയ്തു. യോഗാ ക്ലാസുകള്‍, സെമിനാറുകള്‍, ജീവനക്കാരുടെയും കുട്ടികളുടെയും നേതൃത്വത്തില്‍ സംഗീത വിരുന്ന് എന്നിവ ക്യാമ്പിന്റെ ഭാഗമായി നടക്കുമെന്ന് NSS കോ-ഓര്‍ഡിനേറ്റര്‍ മഹേഷ് എം.ടി അറിയിച്ചു. ഇത്തരത്തിലുള്ള  പ്രവര്‍ത്തനങ്ങള്‍ സമൂഹ നന്മയ്ക്ക് പുത്തന്‍ ഉണര്‍വ് നല്‍കുകയാണെന്ന് പ്രിന്‍സിപ്പാള്‍ സന്തോഷ് കുമാര്‍ കെ പറഞ്ഞു.




Post a Comment

0 Comments