Breaking...

9/recent/ticker-posts

Header Ads Widget

തെക്കന്‍ ജില്ലകളിലെ 252 ക്ഷേത്രങ്ങള്‍ക്ക് ഗുരുവായൂര്‍ ദേവസ്വം ധനസഹായം നല്‍കി.



തെക്കന്‍ ജില്ലകളിലെ 252 ക്ഷേത്രങ്ങള്‍ക്ക് ഗുരുവായൂര്‍ ദേവസ്വം ധനസഹായം നല്‍കി. ക്ഷേത്രങ്ങളുടെ ഭൗതിക സാഹചര്യം മെച്ചപെടുത്തുന്നതിനയി ഒരു കോടി 40 ലക്ഷം രൂപയാണ് ഈ വര്‍ഷം വിതരണം ചെയ്തത്. തിരുവനന്തപുരം ,കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ ക്ഷേത്രങ്ങള്‍ക്കുള്ള ധനസഹായ വിതരണം രാമപുരം പള്ളിയാമ്പുറം ശ്രീമഹാദേവ ക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ദേവസ്വം മന്ത്രി | രാധാകൃഷ്ണന്‍ നിര്‍വഹിച്ചു. ക്ഷേത്രങ്ങള്‍ നാടിന്റെ പ്രധാനപ്പെട്ട സാംസ്‌കാരിക കേന്ദ്രങ്ങളാണെന്നും ക്ഷേത്രങ്ങളുടെ ഭൗതിക അന്തരീക്ഷം മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.  ചടങ്ങില്‍ ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ Dr വി.കെ വിജയന്‍ അധ്യക്ഷത വഹിച്ചു. ജോസ് കെ മാണി MP ധനസഹായം വിതരണം ചെയ്തു. ഗവ.ചീഫ്‌ഡോക്ടര്‍ എന്‍ ജയരാജ് മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. തോമസ് ചാഴിക്കാടന്‍ MP, എംഎല്‍എമാരായ അഡ്വക്കേറ്റ് മോന്‍സ് ജോസഫ്, സി.കെ , സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, രാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷൈനി സന്തോഷ് , ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.




Post a Comment

0 Comments