പാലാ ഗാഡലൂപ്പെ മാതാ ദൈവാലയത്തില്‍ പരിശുദ്ധ ഗാഡലൂപ്പെ മാതാവിന്റെ മദ്ധ്യസ്ഥ തിരുനാള്‍ സമാപിച്ചു. തിരുനാള്‍ ദിനങ്ങളില്‍ വിശുദ്ധ കുര്‍ബാനയിലും നൊവേനയിലും മറ്റു തിരുക്കര്‍മ്മങ്ങളിലും പങ്കെടുക്കാന്‍ നിരവധി ഭക്തജനങ്ങള്‍ പരിശുദ്ധ ഗാഡലൂപ്പെ മാതാ സന്നിധിയിലേക്ക് എത്തിയിരുന്നു. ഇടവക വികാരി ഫാ. ജോഷി പുതുപ്പറമ്പില്‍ തിരുനാള്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. പതിനൊന്നാം തീയതി നാലുമണിക്ക് ദിവ്യബലിക്കും നൊവേനയ്ക്ക് ശേഷം പാലാ ടൗണ്‍ ചുറ്റി ദേവാലയത്തിലേക്ക് പ്രദക്ഷിണം നടന്നു. പ്രധാന തിരുനാള്‍ ദിനത്തില്‍ ആഘോഷമായ തിരുനാള്‍ ദിവ്യബലിക്കും ദിവ്യകാരുണ്യ ആശീര്‍വാദത്തിനും ശേഷം സ്‌നേഹവിരുന്നോടെ കൊടിയിറങ്ങി.





0 Comments