Breaking...

9/recent/ticker-posts

Header Ads Widget

പ്രവര്‍ത്തക സംഗമവും, ജില്ലാ ഭാരവാഹി തെരഞ്ഞെടുപ്പും,



ഹ്യൂമന്‍ റൈറ്റ്‌സ് ഫോറം ഇന്ത്യ കോട്ടയം ജില്ലാ കമ്മിറ്റിയുടെ  പ്രവര്‍ത്തക സംഗമവും, ജില്ലാ ഭാരവാഹി തെരഞ്ഞെടുപ്പും, വിദ്യാലയ ലഹരി വിരുദ്ധ പ്രചാരണവും പാലാ മഹാറാണി ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടന്നു. HRF കോട്ടയം ജില്ലാ വൈസ് പ്രസിഡന്റ് സിബി മാത്യു പ്ലാത്തോട്ടം  അധ്യക്ഷനായിരുന്നു . എം.ജി യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലറും ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷന്‍ അംഗവുമായിരുന്ന ഡോ.സിറിയക് തോമസ്  പ്രവര്‍ത്തക സംഗമം ഉദ്ഘാടനം ചെയ്തു. HRF സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ സജി നമ്പൂതിരി വിദ്യാലയ ലഹരി വിരുദ്ധ പ്രചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു.  HRF സംസ്ഥാന സെക്രട്ടറി ജോസ് ആന്റണി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന യൂത്ത് വിങ് പ്രസിഡന്റ് OA ഹാരിസ് മനുഷ്യാവകാശ ബോധവല്‍ക്കരണ പ്രഭാഷണം നിര്‍വഹിച്ചു. പാലാ നഗരസഭ കൗണ്‍സിലര്‍ പ്രിന്‍സ് തയ്യില്‍, ജോയി കളരിക്കല്‍, G ബിജു,  ജോണിസ് കോട്ടയം, EK ഹനീഫ, റഫീഖ് പേഴും കാട്ടില്‍, ജോഷി മുഴിയാങ്കല്‍, ജോസ് വഴുതനപ്പള്ളി, ഷാജു പാലാ, ഖാദിര്‍ സിസിഎം, അജിത് ഫ്രാന്‍സിസ്, ഷറഫ് പൊന്‍കുന്നം, OD കുര്യാക്കോസ്, അഡ്വ മുഹമ്മദ് സുഹൈല്‍ ഖാന്‍, തോമസ് കുര്യാക്കോസ്എന്നിവര്‍ സംസാരിച്ചു. കോട്ടയം ജില്ലാ പ്രസിഡണ്ടായി പ്രിന്‍സ് തയ്യലിനെ  തിരഞ്ഞെടുത്തു. ജനറല്‍ സെക്രട്ടറിയായി OA ഹാരിസ് ട്രഷററായി തോമസ് കുര്യാക്കോസ് വൈസ് പ്രസിഡന്റുമാരായി സിബി മാത്യു പ്ലാത്തോട്ടം, ജോയ് കളരിക്കല്‍, ഷെരീഫ് കോട്ടയം, സെക്രട്ടറിമാരായി റഫീഖ് പേഴുംകാട്ടില്‍, KS ഷാജു സലോമി കുറവിലങ്ങാട്, ജാസ്മിന്‍ കാഞ്ഞിരപ്പള്ളി,  ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ EK ഹനീഫ, മീഡിയ കോ-ഓര്‍ഡിനേറ്റര്‍ അജിത്ത് ഫ്രാന്‍സിസ്,  എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.




Post a Comment

0 Comments