റബര്‍ വില 236ല്‍ നിന്നും 136 ലേക്ക് വിലയിടിച്ച ടയര്‍ കമ്പനികളുടെ നിയമവിരുദ്ധ നടപടി മൂലം റബര്‍ കര്‍ഷകര്‍ക്ക് ഉണ്ടായ നഷ്ടം കമ്പനികളില്‍ നിന്നും ഈടാക്കണമെന്നും സുപ്രീംകോടതി വരെ സമ്മതിച്ച 1758 കോടി രൂപ റബര്‍ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരമായി വാങ്ങി നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും കേരള കോണ്‍ഗ്രസ് എം ജില്ലാ പ്രസിഡന്റും എല്‍ഡിഎഫ് കോട്ടയം ജില്ലാ കണ്‍വീനറുമായ പ്രൊഫ. ലോപ്പസ് മാത്യു ആവശ്യപ്പെട്ടു. സംയുക്ത കര്‍ഷകസമിതി ഡിസംബര്‍ മുപ്പതാം തീയതി ടയര്‍ കമ്പനികളിലേക്ക് നടത്തുന്ന സമരത്തിന്റെ പ്രചാരണാര്‍ത്ഥമുള്ള ജീപ്പ് ജാഥ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ 12 വര്‍ഷമായി റബര്‍ കര്‍ഷകരും റബര്‍ കൃഷിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന തൊഴിലാളികളും ചെറുകിട റബര്‍ കച്ചവടക്കാരും അവരുടെ ജീവിതം വഴിമുട്ടുന്ന പ്രതിസന്ധിയിലാണ്. ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ കോര്‍പ്പറേറ്റ് പ്രീണന നയം ഉപേക്ഷിച്ച് റബര്‍ മേഖലയെ സഹായിക്കാന്‍ തയ്യാറാവണം. സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ നല്‍കുന്ന റബര്‍ താങ്ങുവില 300 രൂപയായി വര്‍ദ്ധിപ്പിക്കുവാന്‍ കേന്ദ്ര സഹായം ഉണ്ടാവണം. ഈ വിഷയത്തില്‍ സന്ധിയില്ലാ സമരം ചെയ്യുവാന്‍ കര്‍ഷകരും തൊഴിലാളികളും തയ്യാറാവുകയാണെന്ന് ലോപ്പസ് മാത്യു പറഞ്ഞു. കര്‍ഷകസംഘം ജില്ലാ സെക്രട്ടറി കെ എം രാധാകൃഷ്ണന്‍ നയിക്കുന്ന ജാഥ പ്രവിത്താനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുര്യാക്കോസ് ജോസഫ് അധ്യക്ഷത വഹിച്ചു. നിര്‍മ്മല ജിമ്മി, രാജേഷ് വാളിപ്ലാക്കല്‍, സി എം സിറിയക്, ടോമി ഉപ്പിടുപാറ, ഔസേപ്പച്ചന്‍ വാളിപ്ലാക്കല്‍, ആനന്ദ് ചെറുവള്ളി, പി എസ് സുനില്‍ , സജിന്‍ വട്ടപ്പള്ളി, ടി ആര്‍ ശിവദാസ് , സോണി മൈക്കിള്‍ , ജോസുകുട്ടി അമ്പലമറ്റത്തില്‍, സുധാ ഷാജി, തോമസ്‌കുട്ടി വരിക്കയില്‍ എന്നിവര്‍ പ്രസംഗിച്ചു.


.webp)


0 Comments