Breaking...

9/recent/ticker-posts

Header Ads Widget

ജോജോ ആളോത്തിന് അന്ത്യാഞ്ജലി



മാധ്യമപ്രവര്‍ത്തകനും കുറവിലങ്ങാട്ടെ രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തനരംഗങ്ങളിലെ നിറസാന്നിദ്ധ്യവുമായിരുന്ന  ജോജോ ആളോത്തിന് കുറവിലങ്ങാട് പൗരാവലിയും പൊതുസമൂഹവും അന്ത്യാഞ്ജലി  അര്‍പ്പിച്ചു. കുറവിലങ്ങാട് മര്‍ത്തമറിയം  പള്ളിയില്‍ നടന്ന സംസ്‌കാര  ചടങ്ങുകളില്‍ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരടക്കമുള്ളവര്‍ പങ്കുചേര്‍ന്നു. പാല രൂപത മുന്‍ സഹായമെത്രാന്‍  മാര്‍ ജേക്കബ് മുരിക്കന്‍, മാര്‍ ജേക്കബ് സ്രാമ്പിക്കല്‍, മോന്‍സിഞ്ഞോര്‍  ജോസഫ് കൊല്ലംപറമ്പില്‍ തുടങ്ങി നിരവധി പുരോഹിതര്‍ പ്രാര്‍ത്ഥന ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി. മോന്‍സിഞ്ഞോര്‍ ജോസഫ് തടത്തില്‍ അനുസ്മരണ പ്രഭാഷണം നടത്തി. സംസ്‌കാര ചടങ്ങുകള്‍ക്കു ശേഷം കുറവിലങ്ങാട് പ്രസ് ക്ലബ്ബിന്റെയും സിപിഐയുടെയും പൊതുസമൂഹത്തിന്റെയും സഹകരണത്തോടെ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് സെക്രട്ടറി സന്തോഷ് അധ്യക്ഷന്‍ ആയിരുന്നു. സിപിഐ കുറവിലങ്ങാട് ലോക്കല്‍ സെക്രട്ടറി എ എന്‍ ബാലകൃഷ്ണന്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി സി കുര്യന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മിനി മത്തായി, ജില്ലാ പഞ്ചായത്തംഗം പി എം മാത്യു,  ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഡോക്ടര്‍ സിന്ധു മോള്‍ ജേക്കബ് , കെപിസിസി അംഗം ടി ജോസഫ്, സിപിഐ കടുത്തുരുത്തി മണ്ഡലം സെക്രട്ടറി ത്രിഗുണസെന്‍, കേരള കോണ്‍ഗ്രസ് ഉന്നതാധികാര അംഗം സക്കറിയാസ് കുതിരവേലി, തോമസ് കണ്ണന്തറ, മംഗളം മാനേജിംഗ് എഡിറ്റര്‍ സാജന്‍ വര്‍ഗീസ്  തുടങ്ങിയവര്‍ അനുശോചന പ്രസംഗം നടത്തി. CP1 സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം,  പന്ന്യന്‍ രവീന്ദ്രന്‍ തുടങ്ങിയവരും അന്ത്യാഞ്ജലിയര്‍പ്പിച്ചു.




Post a Comment

0 Comments