ശബരിമലയിലേക്കുള്ള തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ കടപ്പാട്ടൂരിലും പോലീസ് തടഞ്ഞു. ശബരിമലയില്‍ തിരക്കേറിയതിനാലാണ് കടപ്പാട്ടൂര്‍ മഹാദേവ ക്ഷേത്രം ഇടത്താവളത്തില്‍ സ്വാമിമാരെ പോലീസ് തടഞ്ഞത്. വാഹനങ്ങള്‍ തടഞ്ഞതില്‍ പ്രതിഷേധിച്ച് സ്വാമിമാര്‍ ഏറ്റുമാനൂര്‍ പൂഞ്ഞാര്‍ ഹൈവേയില്‍ കടപ്പാട്ടൂര്‍ ക്ഷേത്ര ഗോപുരത്തിനു സമീപം റോഡ് ഉപരോധിച്ചു. 12 മണിയോടെ ആയിരുന്നു ഉപരോധം.മലപ്പുറത്ത് നിന്നെത്തിയ സ്വാമിമാരാണ് ഉപരോധത്തിന് നേതൃത്വം നല്‍കിയത്.15 മിനിറ്റോളം ഗതാഗതം തടസ്സപ്പെട്ടു. നാട്ടുകാര്‍ ഇടപെട്ടതിനെ തുടര്‍ന്ന് സമരം അവസാനിപ്പിച്ചു സ്വാമിമാര്‍ കടപ്പാട്ടൂര്‍ ക്ഷേത്രത്തിലേക്ക് പോയി. ശബരിമലയില്‍ വലിയ തോതിലുള്ള തിരക്ക് അനുഭവപ്പെടുന്നതിനാലാണ് സ്വാമിമാരെ തടഞ്ഞതെന്ന് പോലീസ് പറഞ്ഞു. തിരക്ക് കുറയുന്നതനുസരിച്ച് സ്വാമിമാരെ പോകാന്‍ അനുവദിക്കുമെന്നും പോലീസ് പറഞ്ഞു.





0 Comments