വര്‍ഷങ്ങളായി തകര്‍ന്ന് കിടക്കുന്ന റോഡ്, പൈപ്പുകള്‍ സ്ഥാപിക്കാന്‍ വീണ്ടും കുഴിക്കുന്നു. കടുത്തുരുത്തി-ആപ്പുഴ റോഡിന്റെ വശത്താണ് ആഴത്തില്‍ കുഴിയെടുത്തിരിക്കുന്നത്. ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായി കല്ലറ പഞ്ചായ ത്തിലേക്കുള്ള കുടിവെള്ള പദ്ധതിക്കായി പൈപ്പുകള്‍ സ്ഥാപിക്കുന്നതിനായാണ് കുഴിയെടുത്തത്. ഇരുചക്ര വാഹനയാത്ര പോലും ദുഷ്‌കരമായ റോഡിലൂടെ ഇനി കാല്‍നട യാത്രയും ദുഷ്‌കരമാകും. ജല്‍ജീവന്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായി കല്ലറ പഞ്ചായത്തിലേക്കുള്ള കുടിവെള്ള പദ്ധതിയുടെ പൈപ്പുകള്‍ സ്ഥാപിക്കുന്നതിനായിട്ടാണ് കടുത്തുരുത്തി - ആപ്പൂഴ തീരദേശ റോഡിന്റെ ഒരു വശം ആഴത്തില്‍ കുഴിക്കുന്നത്. കുഴിയെടുത്ത ശേഷം പൈപ്പുകള്‍ സ്ഥാപിച്ചയുടന്‍ മണ്ണിട്ട് നികത്തുന്നുണ്ടെങ്കിലും മഴയത്ത് ചെളിയുന്ന റോഡിലൂടെ കാല്‍നടയാത്ര പോലും ദുഷ്‌കരമാവുകയാണ്. കുട്ടികളും പ്രായമായവരും ഉള്‍പെടെ നൂറുകണക്കിനാളുകള്‍ കടന്നുപോകുന്ന റോഡ് ഇനി അപകടക്കെണിയാകുമോയെന്നാണ് നാട്ടുകാരുടെ സംശയം. തകര്‍ന്ന് കിടക്കുന്ന തീരദേശ റോഡ് നന്നാക്കണമെന്നത് നാട്ടുകാരുടെ ദീര്‍ഘകാല ആവശ്യമാണ്. കടുത്തുരുത്തി വലിയപാലത്തിന് സമീപത്ത് നിന്നും കോട്ടയം - എറണാകുളം റോഡില്‍ നിന്നുമാരംഭിച്ച്, ആപ്പൂഴ പാലത്തില്‍ ആയാംകുടി - ആപ്പാഞ്ചിറ റോഡില്‍ പ്രവേശിക്കുന്നതാണ് തീരദേശ റോഡ്. വാലാച്ചിറ റെയില്‍വേ ഗേറ്റ് വഴിയുള്ള കടുത്തുരുത്തി - കല്ലറ റൂട്ടില്‍ ഗതാഗതപ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ വാഹനങ്ങള്‍ ഉപയോഗിക്കുന്ന വഴിയാണ് വര്‍ഷങ്ങളായി തകര്‍ന്നു കിടന്നിരുന്നത്. പൈപ്പിടാന്‍ റോഡിന്റെ ഒരു വശം കുഴിച്ചതോടെ റോഡ് പൂര്‍ണമായും തകര്‍ന്നിരിക്കുകയാണ്.





0 Comments