ലക്ഷങ്ങള്‍ വിലമതിക്കുന്ന റോഡ് റോളര്‍ അധികൃതരുടെ അനാസ്ഥയില്‍ തുരുമ്പെടുത്ത് നശിക്കുന്നു. കടുത്തുരുത്തി ക്ഷേത്രത്തിനു സമീപമാണ് പത്തു വര്‍ഷത്തിലേറെയായി റോഡ് റോളര്‍ അനാഥാവസ്ഥയില്‍ കിടക്കുന്നത്. യഥാസമയം അറ്റകുറ്റപ്പണികള്‍ നടത്താതെ സാങ്കേതിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി റോഡ് റോളര്‍ നാശത്തിലേക്ക് നീങ്ങുന്നത് ഉദ്യോഗസ്ഥരുടെ വീഴ്ചയാണെന്ന അഭിപ്രായം ഉയരുകയാണ്. പൊതുമുതല്‍ നശിക്കാനിടയാക്കുന്ന തരത്തില്‍ അധികൃതര്‍ കാണിക്കുന്ന അനാസ്ഥ ഒഴിവാക്കി റോഡ് റോളര്‍ ഉപയോഗിക്കാന്‍ നടപടികള്‍ വേണമെന്ന അഭിപ്രായമാണുരുന്നത്.





0 Comments