Breaking...

9/recent/ticker-posts

Header Ads Widget

കാണക്കാരി സഹകരണ ബാങ്ക് ധനസഹായം വിതരണം ചെയ്തു



സഹകാരി സ്വാന്തനം പദ്ധതിയുടെ ഭാഗമായി കാണക്കാരി സര്‍വീസ് സഹകരണ ബാങ്ക്  ധനസഹായം വിതരണം ചെയ്തു. അസുഖ ബാധിതനായി കഴിയുന്ന  സഹകരണ ബാങ്ക് മുന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം, ഫ്രാന്‍സിസ് ജോര്‍ജിനാണ് ബാങ്ക് അധികൃതര്‍ വീട്ടിലെത്തി തുക കൈമാറിയത്. സഹകരണ വകുപ്പിന് കീഴിലുള്ള പ്രാഥമിക സഹകരണ സംഘങ്ങളില്‍ രണ്ടു ടേമില്‍ കുറയാത്ത കാലയളവില്‍ ബോര്‍ഡ് മെമ്പര്‍മാരായിരുന്നിട്ടുള്ള അശരണരായ സഹകാരികള്‍ക്കുള്ള ആശ്വാസനിധി പദ്ധതിയായ 'സഹകാരി സ്വാന്ത്വനം' പദ്ധതിയുടെ ഭാഗമായുള്ള ധന സഹായമാണ്  ഫ്രാന്‍സിസ് ജോര്‍ജ്‌ന് നല്‍കിയത്. കാണക്കാരി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ബേബി ജോസഫ് ധനസഹായം കൈമാറി. ബാങ്ക് സെക്രട്ടറി  ദീപാമോള്‍ ജോര്‍ജ് , ഗ്രാമപഞ്ചായത്ത് മെമ്പര്‍മാര്‍, ബാങ്ക് ബോര്‍ഡ് മെമ്പര്‍മാര്‍, മുന്‍ ബോര്‍ഡ് മെമ്പര്‍മാര്‍, ബാങ്ക് ജീവനക്കാര്‍, പൊതുപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ചടങ്ങില്‍  സന്നിഹിതരായിരുന്നു.




Post a Comment

0 Comments