കാണക്കാരി എന്‍.എസ്.എസ്. കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ മെഗാ തിരുവാതിര നടത്തി. എന്‍.എസ്.എസ് വനിതാസമാജ അംഗങ്ങള്‍ ചേര്‍ന്നൊരുക്കിയ മെഗാ തിരുവാതിര കരയോഗം പ്രസിഡണ്ട് കണക്കാരി അരവിന്ദാക്ഷന്‍ ഉദ്ഘാടനം ചെയ്തു. കരയോഗം ഹാളില്‍ നടന്നമെഗാ തിരുവാതിരയില്‍ നൂറുകണക്കിന് വനിതകള്‍ പങ്കു ചേര്‍ന്നു. തിരുവാതിര മഹോത്സവത്തിന് വനിതാസമാജം ഭാരവാഹികളായ ജയശ്രീ , ശ്രീകുമാരി, ഗീത കൃഷ്ണന്‍ , ശാന്തിനി ജി നായര്‍, ചന്ദ്രിക , മായ സജീവ്, ഷീല വിജയന്‍ , ശോഭന,ശ്രുതി ,ഷിജി വീനസ്,അനിത ,ഉഷാമണി ,ഉഷാ രാജേന്ദ്രന്‍ , തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കരയോഗം പ്രസിഡന്റ് കാണക്കാരി അരവിന്ദാക്ഷനും സെക്രട്ടറി വിജയകുമാര്‍ ,ഹരിദാസ് കണ്ണംന്തറ , ഗോപാലകൃഷ്ണന്‍ , വിനോദ്കുമാര്‍ , കെ പി മോഹനന്‍ ,വിശ്വനാഥന്‍നായര്‍, വേണു മലയില്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരിപാടികള്‍ നടന്നത്.





0 Comments