Breaking...

9/recent/ticker-posts

Header Ads Widget

കാണക്കാരി ഗ്രാമപഞ്ചായത്ത് പാതയോര വിശ്രമകേന്ദ്രം തോമസ് ചാഴിക്കാടന്‍ MP ഉദ്ഘാടനം ചെയ്തു.



കാണക്കാരി ഗ്രാമപഞ്ചായത്ത് പാതയോര വിശ്രമകേന്ദ്രം തോമസ് ചാഴിക്കാടന്‍ MP ഉദ്ഘാടനം ചെയ്തു. എം.സി റോഡില്‍  വെമ്പളളി തെക്കേ കവല - റേഷന്‍കടപ്പടി  എന്നിവയുടെ മധ്യത്തിലാണ് പുതുതായി  പാതയോര വിശ്രമകേന്ദ്ര നിര്‍മിച്ചത്.  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്‍സി സിറിയക് അദ്ധ്യക്ഷത വഹിച്ചു. മോന്‍സ് ജോസഫ് എം.എല്‍എ മുഖ്യ പ്രഭാഷണം നടത്തി.  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി കുര്യന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ നിര്‍മ്മല ജിമ്മി , ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു പഴയപുരയ്ക്കല്‍ , ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ കൊച്ചുറാണി സെബാസ്റ്റ്യന്‍ , ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സിന്‍സി മാത്യു , ആഷാമോള്‍ ജോബി , ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ കാണക്കാരി അരവിന്ദാക്ഷന്‍, വിനീതാ രാഗേഷ് ,ലൗലിമോള്‍ വര്‍ഗ്ഗീസ്, ഗ്രാമപഞ്ചായത്തംഗങ്ങളായ തമ്പി ജോസഫ് , അംബിക സുകുമാരന്‍, സാംകുമാര്‍ വി, ശ്രീജ ഷിബു , ത്രേസ്യാമ്മ സെബാസ്റ്റ്യന്‍, വി.ജി അനില്‍കുമാര്‍, ജോര്‍ജ്ജ് ഗര്‍വ്വാസീസ്, ഗ്രാമപഞ്ചായത്ത് അസി.സെക്രട്ടറി പ്രിന്‍സ് ജോര്‍ജ്ജ് , കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ സൗമ്യസന്തോഷ്, സജിമുട്ടപ്പളളില്‍, കുഞ്ഞുമോന്‍ ,വെളളാഞ്ചി തുടങ്ങിയവര്‍ പ്രസംഗിച്ചു.  എം.സി റോഡ് വികസനത്തിനു ശേഷം ബാക്കി വന്ന സ്ഥലത്താണു പാതയോരവിശ്രമകേന്ദ്രം നിര്‍മ്മിച്ചത് ഫീഡിംഗ് റൂം ,  സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേകം ശുചിമുറികള്‍ , ഭിന്നശേഷി സൗഹൃദശുചിമുറികള്‍, കുടുംബശ്രീ കഫേ എന്നിവയും ഒരുക്കിയിട്ടുണ്ട്.  ഇതോടൊപ്പം കാലാവസ്ഥ വ്യതിയാനനിരീക്ഷണ സംവിധാനം, ജൈവ വൈവിദ്ധ്യ പാര്‍ക്ക് എന്നിവയും ഈ കേന്ദ്രത്തില്‍ സജ്ജമാണ് . പാതയോര വിശ്രമ കേന്ദ്രത്തിനോട് ചേര്‍ന്ന് 15 സെന്റ് സ്ഥലത്ത് ജൈവവൈവിധ്യ പാര്‍ക്ക് നിര്‍മ്മാണം പര്‍ത്തീകരിച്ചു . ശലഭ ഉദ്യാനവും സജ്ജമാക്കിയിട്ടുണ്ട്. ജൈവ വൈവിധ്യബോര്‍ഡ് നല്‍കിയ 5 ലക്ഷം രൂപ ചിലവഴിച്ച് പഴശ്ശി ഇക്കോ ടൂറിസം ആന്‍ഡ് റൂറല്‍ വികസന  സൊസൈറ്റിക്കാണ് നിര്‍മ്മാണ ചുമതല നല്‍കിയത്. ഇരിപ്പിടങ്ങള്‍ , ജൈവവേലി , നടപ്പാതകള്‍ ,എന്നിവയും ക്രമികരിച്ചിട്ടുണ്ട്.




Post a Comment

0 Comments