Breaking...

9/recent/ticker-posts

Header Ads Widget

വിശ്വ കുടുംബം കൂട്ടായ്മയുടെയും ചാരിറ്റബിള്‍ സൊസൈറ്റിയുടെയും ഒന്നാമത് വാര്‍ഷികാഘോഷം



കാണക്കാരി വിശ്വ കുടുംബം കൂട്ടായ്മയുടെയും ചാരിറ്റബിള്‍ സൊസൈറ്റിയുടെയും ഒന്നാമത് വാര്‍ഷികാഘോഷം നടന്നു. കാണക്കാരി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന  സമ്മേളനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. വിശ്വ കുടുംബം കൂട്ടായ്മ പ്രസിഡണ്ട് എം.ജി. മുരളീധരന്‍ അധ്യക്ഷനായിരുന്നു.അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സജി തടത്തില്‍ മുതിര്‍ന്ന അംഗങ്ങളെ ആദരിച്ചു. ഏറ്റുമാനൂര്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍ ഇ.എസ് ബിജു മുഖ്യ പ്രഭാഷണം നടത്തി. കലാപരിപാടികളുടെ ഉദ്ഘാടനം സിനിമ-സീരിയല്‍ താരം കണ്ണന്‍ സാഗര്‍ നിര്‍വഹിച്ചു. കുടുംബം കൂട്ടായ്മ ഭാരവാഹികളായ ഷെല്‍ജിമോന്‍, കെ.വി രാജു,  എ.കെ.വി.എം.എസ് കണക്കാരി ശാഖ പ്രസിഡണ്ട് സി.കെ. നാരായണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments