Breaking...

9/recent/ticker-posts

Header Ads Widget

മൗന ജാഥയും അനുശോചന യോഗവും നടത്തി.



സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിര്യാണത്തില്‍ അനുശോചനം രേഖപെടുത്തി പാലായില്‍ സിപിഐ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ മൗന ജാഥയും അനുശോചന യോഗവും നടത്തി. യോഗത്തില്‍ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ കാനത്തെ അനുസ്മരിച്ചു.അഡ്വ തോമസ് വി റ്റി അധ്യക്ഷത വഹിച്ച യോഗത്തില്‍ സിപിഐ മണ്ഡലം സെക്രട്ടറി പി കെ ഷാജകുമാര്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. ബാബു കെ ജോര്‍ജ് അനുസ്മരണ പ്രഭാഷണം നടത്തി. പാലാ മുനിസിപ്പല്‍ ചെയര്‍ പേഴ്‌സണ്‍ ജോസിന്‍ ബിനോ, പി എം ജോസഫ്, അഡ്വ ജോസ് ടോം, തോമസ് കല്ലാടന്‍, ബെന്നി മൈലാടൂര്‍, ഫിലിപ്പ് കുഴികുളം, എ കെ ചന്ദ്ര മോഹനന്‍, ബിനീഷ് ചൂണ്ടച്ചേരി, ജോര്‍ജ് പുളിങ്കാട്, കെ എസ് രമേശ് ബാബു, പ്രൊഫ. ഷാജി കടമല, ടോബിന്‍ കെ അലക്‌സ്, ബിജി മണ്ഡപം, പ്രശാന്ത് നന്ദകുമാര്‍, പീറ്റര്‍ പന്തലാനി , അഡ്വ.വി എല്‍ സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments