Breaking...

9/recent/ticker-posts

Header Ads Widget

കരയോഗ മന്ദിരത്തിന്റെ ഉദ്ഘാടനവും കുടുംബ സംഗമവും



കല്ലറ വടക്കേക്കര എന്‍ എസ് എസ് കരയോഗം നിര്‍മ്മിച്ച പുതിയ കരയോഗ മന്ദിരത്തിന്റെ ഉദ്ഘാടനവും കുടുംബ സംഗമവും ഞായറാഴ്ച നടന്നു. കരയോഗ മന്ദിരത്തിന്റെ ഉദ്ഘാടനം എന്‍എസ്എസ് രജിസ്ട്രാര്‍ വി. വി. ശശി നായര്‍ നിര്‍വഹിച്ചു. കുടുംബ സംഗമം വൈക്കം താലൂക്ക് യൂണിയന്‍ പ്രസിഡന്റ് പിജിഎം നായര്‍ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ കരയോഗം പ്രസിഡണ്ട് യു . രാജേഷ് അധ്യക്ഷനായിരുന്നു. വടക്കേക്കര എന്‍എസ്എസ് കരയോഗത്തിനായി കപിക്കാട് പനങ്ങാട് വീട്ടില്‍  കെ.എസ്. ശങ്കര്‍, സ്ഥലം സൗജന്യമായി വിട്ടു നല്‍കുകയായിരുന്നു. സെക്രട്ടറി ഇ പി ദിലീപ്കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വൈക്കം താലൂക്ക് യൂണിയന്‍ വൈസ് പ്രസിഡണ്ട് പി. വേണുഗോപാല്‍, കരയോഗം വൈസ് പ്രസിഡണ്ട് കെ.ജി. കുമാര്‍, യൂണിയന്‍ സെക്രട്ടറി കെ. രാജഗോപാല്‍, വനിതാ സമാജം യൂണിയന്‍ പ്രസിഡണ്ട്  കെ ജയലക്ഷ്മി, എസ് എം വി,എന്‍ എസ് എസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എന്‍ ബിന്ദു  തുടങ്ങിയവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ പഠനത്തില്‍ മികവു പുലര്‍ത്തിയവരെയും ഉന്നത സ്ഥാനങ്ങളില്‍ എത്തിയവരെയും ആദരിച്ചു.




Post a Comment

0 Comments