കരൂര്‍ ഗ്രാമപഞ്ചായത്ത് തൊണ്ടിയോടി ചെറുനില പാടശേഖരത്തില്‍ സൂക്ഷ്മ വളപ്രയോഗവും കാര്‍ഷിക സെമിനാറും നടത്തി. സംസ്ഥാന കാര്‍ഷികവികസന, കര്‍ഷക ക്ഷേമ വകുപ്പ് നേതൃത്വത്തില്‍ ആത്മപ്രദര്‍ശന പരിപാടിയുടെ ഭാഗമായാണ് സൂക്ഷ്മ മൂലകം തളിച്ചത്. കാര്‍ഷിക സെമിനാറും പ്രദര്‍ശനവും കരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മഞ്ജു ബിജു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബെന്നി മുണ്ടത്താനം മുഖ്യപ്രഭാഷണം നടത്തി. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വത്സമ്മ തങ്കച്ചന്‍, പഞ്ചായത്ത് അംഗം ഗിരിജ ജയന്‍, പാലാ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ട്രീസാ സെലിന്‍ ജോസഫ് , സജി, കൃഷി ഓഫീസര്‍ ഫരിദുദീന്‍, ബീന എന്നിവര്‍ സംസാരിച്ചു. ട്രോണിന്റെ പ്രവര്‍ത്തന രീതികള്‍ വിശദീകരിച്ചു മിഥുന്‍ സംസാരിച്ചു. കൃഷി വകുപ്പ് ആത്മ പദ്ധതി ഉദ്യോഗസ്ഥര്‍, കാര്‍ഷിക വികസന സമിതി അംഗങ്ങള്‍, പാടശേഖരസമിതി അംഗങ്ങള്‍, പാല സെന്റ് തോമസ് കോളേജ് അധ്യാപകര്‍, കാര്‍ഷിക ക്ലബ്ബ് അംഗങ്ങള്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


.webp)


0 Comments