Breaking...

9/recent/ticker-posts

Header Ads Widget

കൊട്ടാരം ശ്രീ അന്ന പൂര്‍ണേശ്വരി ക്ഷേത്രത്തിലെ തിരുവുത്സവാഘോഷങ്ങള്‍ ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ നടന്നു.



കട്ടച്ചിറ കൊട്ടാരം ശ്രീ അന്ന പൂര്‍ണേശ്വരി ക്ഷേത്രത്തിലെ തിരുവുത്സവാഘോഷങ്ങള്‍ ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ നടന്നു. ആദ്യ ഉത്സവദിനമായ ഞായറാഴ്ച രാവിലെ അഷ്ടദ്രവ്യ മഹാഗണപതി ഹോമം, പ്രസാദൂട്ട്, ദീപാരാധന എന്നിവ നടന്നു . വൈകീട്ട് ദേശതാലപ്പൊലി മുരിയന്‍ മാലി കവലയില്‍ നിന്നും ആരംഭിച്ച് കാണിക്ക മണ്ഡപത്തിലെത്തി, താലപ്പൊലിയോടു കൂടി ക്ഷേത്രസന്നിധിയിലെത്തി. തിങ്കളാഴ്ച വൈകിട്ട് മോഹനന്‍ കാരിക്കുഴിയുടെ വസതിയില്‍ നിന്നും കരകാട്ടം കൊട്ടക്കാവടി തെയ്യം ഗരുഡന്‍ പറവ എന്നിവയുടെ അകമ്പടിയൊടെ ദേശതാലപ്പൊലി ആരംഭിച്ചു. കൂടല്ലൂര്‍ കവല പൂച്ചനപ്പള്ളി വഴി കാണിക്ക മണ്ഡപത്തിലെത്തിയ ശേഷം സ്വീകരണ താലപ്പൊലിയോടു കൂടി ക്ഷേത്രത്തിലെത്തി. മഹാപ്രസാദമൂട്ട്, ഡിജിറ്റല്‍ മൂവി ഡ്രാമ എന്നിവയും നടന്നു. ചൊവ്വാഴ്ച രാവിലെ തന്ത്രി അരവിന്ദ വേലി സുരേഷ് നമ്പൂതിരിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ കലശാഭിഷേകം നടന്നു.




Post a Comment

0 Comments