കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ 39-ാമത് കോട്ടയം ജില്ലാ സമ്മേളനത്തിന് പാലായില്‍ തുടക്കമായി. പാലാ ടോംസ് ചേംബറില്‍ നടന്ന ജില്ലാ കൗണ്‍സില്‍ യോഗം DCC പ്രസിഡന്റ് നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് P.K മണിലാല്‍ അധ്യക്ഷനായിരുന്നു. ജില്ലാ സെകട്ടറി P.J ആന്റണി റിപ്പോര്‍ട്ടും, ജില്ലാ ട്രഷറര്‍ K സുരേഷ് കുമാര്‍ കണക്കുകളും അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി T.S സലിം, സംസ്ഥാന ഭാരവാഹികളായ K.D പ്രകാശന്‍, E.N ഹര്‍ഷകുമാര്‍, B മോഹനചന്ദ്രന്‍, M.K ശ്രീരാമചന്ദ്രന്‍, ഗിരിജ ജോജി, K.K രാജു, T.V ജയമോഹന്‍, A.J ദേവസ്യ, ജോസഫ് അഗസ്റ്റ്യന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. വെള്ളിയാഴ്ച രാവിലെ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ പ്രതിനിധി സമ്മേളനം മാത്യ കുഴല്‍ നാടന്‍ MLA ഉദ്ഘാടനം ചെയ്യും.





0 Comments