Breaking...

9/recent/ticker-posts

Header Ads Widget

ധര്‍ണ്ണ സമരം നടത്തി



കിടങ്ങൂര്‍ എന്‍ജിനീയറിങ് കോളേജ് കേപ്‌സോ യൂണിയന്റെ നേതൃത്വത്തില്‍ പ്രിന്‍സിപ്പാളിന്റെ ഓഫീസ് കവാടത്തില്‍ ധര്‍ണ്ണ സമരം നടത്തി. D A കുടിശ്ശിക, ശമ്പള പരിഷ്‌കരണം എന്നിവ നടപ്പാക്കാത്തതിലും നവംബര്‍ മാസത്തെ ശമ്പളം ഇന്നേവരെ നല്‍കാത്തതിലും പ്രതിഷേധിച്ചായിരുന്നു സമരം. യൂണിയന്‍ പ്രസിഡന്റ്  മെല്‍ബിന്‍ ജോര്‍ജിന്റെ അധ്യക്ഷതയില്‍ കോണ്‍ഗ്രസ് മുന്‍ ബ്ലോക്ക് പ്രസിഡന്റ് വി കെ സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി മെമ്പര്‍മാരായ എ വിജയകുമാര്‍, ഷാജിമോന്‍ ജോസഫ്, ഭാരവാഹികളായ  പി അപ്പു,  ഷാന്ത്രി, ജിഷ രാജേഷ്, ജോസ് കൊല്ലറാത്ത്, സതീഷ് ശ്രീനിലയം എന്നിവര്‍ സംസാരിച്ചു.




Post a Comment

0 Comments