കിടങ്ങൂരില്‍ ശബരിമല തീര്‍ത്ഥാടകര്‍ക്കായി സൗജന്യ അന്നദാനം ആരംഭിച്ചു. ശ്രീസുബ്രമണ്യ സ്വാമി ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയില്‍ കിടങ്ങൂര്‍ ദേവസ്വത്തിന്റെയും സേവാഭാരതിയുടെയും സംയുക്താഭിമുഖ്യത്തിലാണ് അന്നദാനം നടത്തുന്നത്. എല്ലാ ദിവസവും വൈകീട്ടാണ് അന്നദാനം നടക്കുന്നത്. സൗജന്യ അന്നദാനത്തിന്റെ ഉദ്ഘാടനം ദേവസ്വം മാനേജര്‍ N.P ശ്യാംകുമാര്‍ നമ്പൂതിരി, ദേവസ്വം സെക്രട്ടറി ശ്രീജിത് K നമ്പൂതിരി എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. K.R സതീഷ് കൊല്ലംപറമ്പില്‍, ബാലചന്ദ്രന്‍നായര്‍, രാജേഷ് മണ്ഡപത്തില്‍, സുബ്രമണ്യന്‍ മൂസ്, N കൃഷണകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കിടങ്ങൂര്‍ ക്ഷേത്രത്തില്‍ ദിവസേനയെത്തുന്ന ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആശ്വാസമാവുകയാണ് സൗജന്യ അന്നദാനം.





0 Comments